മലയാളത്തിലെ അറിയപ്പെടുന്ന നടിയും മോഡലും അഭിനേത്രിയും എല്ലാമാണ് പേളി മാണി. പേളിയുടെ 33 ജന്മദിനമാണ് ഇന്ന്. അവതാരകയായി ട്ടാണ് താരം കരിയർ തുടങ്ങിയത്. പിന്നീട് പതിയെ മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് താരം പ്രവേശിച്ചു. ഇതിനിടയിൽ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ് ലും താരം അഭിനയിച്ചു.
നിരവധി ആരാധകരെ ആണ് ഈ ഷോയിലൂടെ താരം നേടിയത്. ഷോയിൽ ശ്രീനിഷും ഉണ്ടായിരുന്നു. ഇതിനിടയിൽ ഇവർ പ്രണയത്തിലാവുകയും ചെയ്തു. ഒരു മകളാണ് ദമ്പതികൾക്ക് ഉള്ളത്. മലയാളത്തിൽ നിന്നും കടന്ന് ബോളിവുഡിലും തമിഴിലും താരം അഭിനയിച്ചു കഴിഞ്ഞു ഇപ്പോൾ. ശ്രീനിഷ് താരത്തിന് പങ്കുവച്ച ആശംസകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
View this post on Instagram
എനിക്ക് എടുക്കാൻ കഴിയുമായിരുന്ന ഏറ്റവും മികച്ച തീരുമാനം ആണ് നീ. എന്നിലെ എല്ലാ വിസ്മയവും നീ തന്നെയാണ്. ജന്മദിനാശംസകൾ പൊണ്ടാട്ടി. താരം കുറിച്ചു. ആരാധകർ ഇപ്പോൾ ഇത് ഏറ്റെടുത്തിരിക്കുകയാണ്. എത്ര മനോഹരമായ ആശംസ എന്നാണ് അവർ പറയുന്നത്.
പ്രശസ്ത സീരിയൽ നടനാണ് ശ്രീനിഷ്. ബിഗ്ബോസ് ആദ്യ സീസണിലെ മത്സരാർത്ഥികൾ ആയിരുന്നു ഇരുവരും. പേളി ഷോയിൽ ഫസ്റ്റ് റണ്ണറപ്പ് ആവുകയും ചെയ്തു. നില എന്നാണ് ഇവരുടെ കുഞ്ഞുമകളുടെ പേര്.