താരങ്ങള്‍ക്കിടയില്‍ കൊവിഡ് പടര്‍ന്നുപിടിച്ചതോടെ ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് അനിശ്ചിതത്വത്തില്‍. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഏഴ് താരങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ഭീഷണി ഉയര്‍ത്തിയതോടെ പല താരങ്ങളും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി.
ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഇന്ത്യയുടെ പുരുഷ ടോപ്സീഡ് താരം കിഡംബി ശ്രീകാന്ത്, അശ്വനി പൊന്നപ്പ, റിതിക രാഹുല്‍ ഥാക്കര്‍, ട്രീസ ജോളി, മിഥുന് മഞ്ജുനാഥ്, സിമ്രാന് അമന്, ഖുശി ഗുപ്ത എന്നീ താരങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഐസൊലേഷനില്‍ പ്രവേശിച്ചു.
താരങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് താരങ്ങള്‍ നിര്‍ബന്ധമായും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറണമെന്ന് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ സംഘടനയായ ബി.ഡബ്ല്യു.എഫ് അറിയിച്ചു. കൊവിഡ് ബാധിച്ച താരങ്ങള്‍ക്കെതിരെ കളിക്കുന്നവര്‍ക്ക് അടുത്ത റൗണ്ടിലേക്ക് വാക്ക് ഓവര്‍ ലഭിക്കും.