സാധാരണ വിവാഹം കഴിഞ്ഞാല്‍ സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അല്‍പ്പം മാറി നില്‍ക്കാറാണ് പതിവ്. അത് പ്രണയവിവാഹം ആണെങ്കില്‍ പിന്നെ നോക്കേണ്ടതില്ല. എന്നാല്‍ നടി റബേക്ക സന്തോഷ് വിവാഹശേഷമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. സംവിധായകന് ശ്രീജിത്ത് വിജയെയാണ് നടി വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ഒന്നിച്ചത്. വിവാഹ ആഘോഷത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരുന്നു.
വിവാഹം കഴിഞ്ഞെങ്കിലും കൊച്ചുകൊച്ചു വീഡിയോകള്‍ പങ്കുവെച്ച് താരദമ്പതികള്‍ എത്താറുണ്ട്. ഇതില്‍ ഒട്ടുമിക്കതിലും റബേക്കയുടെ കുസൃതികള്‍ കാണാം. ഭാര്യയുടെ ക്യൂട്ട് വീഡിയോ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട് ശ്രീജിത്ത്. ഇതിലെ റബേക്കയുടെ സംഭാഷണം എല്ലാം ഏറെ രസകരമാണ് കേള്‍ക്കാന്‍.
ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഉറക്കത്ത് നിന്നും എഴുന്നേല്ക്കാന് മടിച്ച് കിടക്കുന്ന റബേക്കക്ക് അരികിലേക്ക് ആണ് ചൂട് കാപ്പിയുമായി ശ്രീജിത്ത് എത്തുന്നത്. കള്ളപ്പനി എന്നാണ് വീഡിയോയ്ക്ക് നല്കിയ ക്യാപ്ഷന്‍. പല്ല് തേച്ചിട്ട് കാപ്പികുടിക്കാന്‍ ശ്രീജിത്ത് ഭാര്യയോട് പറയുന്നുണ്ടെങ്കിലും കാപ്പി കുടിക്കാന്‍ പല്ല് തേക്കേണ്ട ആവശ്യമില്ലെന്ന് റബേക്ക മറുപടി നല്കി. ഇവരുടെ ഈ രസകരമായ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും.
ബാലതാരമായി അഭിനയരംഗത്ത് എത്തി മിനിസ്ക്രീനില്‍ തിളങ്ങിയ നടിയാണ് റബേക്ക സന്തോഷ്. കസ്തൂരിമാനിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയല്‍ കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും പ്രേക്ഷകമനസ്സില്‍ ഉണ്ട് കാവ്യ എന്ന ആ ശക്തമായ കഥാപാത്രം.
View this post on Instagram