അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ രാമക്ഷേത്ര സന്ദര്‍ശനത്തിന് നിരവധി ഭക്തരാണ് എത്തുന്നത്. ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം കൂട്ടിയിരുന്നു. ഇപ്പോഴിത സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത് 8 പുതിയ വിമാനങ്ങളാണ് അയോധ്യയിലേക്ക് സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫെബ്രുവരി 1 മുതല്‍ ഇവയുടെ സര്‍വീസ് ആരംഭിക്കും. ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂര്‍, പട്ന, ദര്‍ബംഗ, മുംബൈ, ബെംഗളൂരു എന്നിവടങ്ങളില്‍ നിന്നാകും വിമാന സര്‍വീസ് ഉണ്ടാക്കുക.
കൂടാതെ വിവിധ ടൂര്‍ കമ്പനികളും അയോധ്യയിലേക്ക് വിവിധ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ആദ്യത്തെ ആഴ്ച തന്നെ 19 ലക്ഷം പേര് ദര്‍ശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്കുകള്‍.
പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ 5 ലക്ഷം പേര് ദര്‍ശനം നടത്തിയെങ്കില്‍ തുടര്‍ദിവസങ്ങളില്‍ ശരാശരി 2 ലക്ഷം തീര്‍ഥാടകര്‍ ക്ഷേത്രത്തില്‍ എത്തുന്നു.