ദീപിക പദുകോൺ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗേഹരിയാൻ. ചിത്രത്തിലെ ടൈറ്റിൽ ക്രെഡിറ്റ് ഭാഗത്ത് പുതിയ ഒരു തസ്തിക കൂടി ചേർത്തിട്ടുണ്ട്. ഇതുവരെ ഇന്ത്യൻ സിനിമ മേഖല കണ്ടിട്ടില്ലാത്ത ഒരു തരം തസ്തിക. ഇൻ്റിമേറ്റ് ഡയറക്ടർ എന്നാണ് ഇതിനു പറയുക. ദർ ഗായി ആണ് ഈ ചിത്രത്തിൻ്റെ ഇൻ്റിമേറ്റ് ഡയറക്ടർ.
നായകനും നായികയും ചേർന്ന് അഭിനയിക്കേണ്ട ചൂടൻ രംഗങ്ങൾ ഡയറക്ട് ചെയ്യുക എന്നതാണ് ഇവരുടെ ജോലി. ചലച്ചിത്ര മേഖലയിൽ നിലവിലുള്ള രീതികൾ ശരിയല്ല എന്ന് പല ആരോപണങ്ങളും പലപ്പോഴും ഉയരാറുണ്ട്. പ്രത്യേകിച്ച് മീടു ആരോപണം ഈ മേഖലയേ കാര്യമായി ബാധിച്ചതോടെ. സിനിമ ചിത്രീകരണം എന്ന പേരിൽ പലപ്പോഴും നടിമാർ കടുത്ത ലൈംഗിക അതിക്രമത്തിന് വിധേയരാകാറുണ്ട്. ഇത് ഇവരിൽ ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങൾ ചെറുതായി കാണുവാൻ പറ്റില്ല.
സ്ത്രീകളെ എന്നപോലെ പുരുഷന്മാരെയും ബാധിക്കുന്ന ഒന്നാണ് ഇത്. പല പുരുഷന്മാരും ഇങ്ങനെയുള്ള രംഗങ്ങളിൽ അഭിനയിക്കാൻ മടികാണിക്കാറുണ്ട്. പ്രണയ രംഗങ്ങളും കിടപ്പറരംഗങ്ങളും, അതുമല്ല മറ്റെന്തെങ്കിലും സമാനമായ കാര്യങ്ങൾ ചിത്രീകരിക്കുവാൻ ആണ് ഇൻറിമേറ്റ് ഡയറക്ടറെ ആശ്രയിക്കുക.
വളരെ മനോഹരവും വിശ്വസനീയമായ വിധം ഈ രംഗങ്ങൾ കൊറിയോഗ്രാഫ് ചെയ്യുക എന്നതാണ് ഇവരുടെ ചുമതല. അഭിനയിക്കും മുൻപു നടീനടന്മാരെ ഇത്തരം രംഗങ്ങൾക്ക് വേണ്ടി മാനസികവും ശാരീരികവുമായി തയ്യാറാക്കേണ്ട ചുമതല ഇവർക്കാണ്. ചിത്രീകരണത്തിനിടെ ഒരുതരത്തിലുമുള്ള അതിക്രമം അഭിനേതാക്കൾ നേരിടുന്നില്ല എന്ന് ഇവർ ഉറപ്പുവരുത്തണം. ഇതിന് നിയമ പരിഞാനവും ആവശ്യമായി വന്നേക്കാം. സ്വമേധയാ അഭിനേതാക്കൾ കൻസെൻ്റ് നൽകുന്നുണ്ട് എന്നതും ഇവർ ഉറപ്പുവരുത്തേണ്ട വരും.