നടന് സൂരജ് സണ്ണിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ. സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് താരം. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച പോസ്റ്റ് വൈറല്‍ ആയിരുന്നു. ഷൂട്ടിനിടയിലെ ഒഴിവ് വേളയില്‍ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാനായതിനെക്കുറിച്ചായിരുന്നു സൂരജ് പറഞ്ഞത്. ഫോട്ടോ എടുക്കാനായിരുന്നു അതെന്ന് പറഞ്ഞവര്‍ക്കും നടന് മറുപടിയേകിയിരുന്നു.
ചിലരെ കണ്ടുമുട്ടിയാലേ നിനക്ക് നിന്റെ സൗഭാഗ്യങ്ങളെ മനസ്സിലാവും. പള പള മിന്നുന്ന ഡ്രെസ്സും, നല്ല പെര്‍ഫ്യൂം മണമുള്ള കുട്ടികളെ എടുക്കുമ്പോഴും. ഈ കുട്ടികളെ എടുക്കുമ്പോഴും ഒരേ ഓമനത്തം തന്നെയാണ് തോന്നുന്നത് അവരുടെ കണ്ണിലൂടെ ഈ ലോകത്തെ കാണാന്‍ സാധിച്ചാല്‍ തീരാവുന്ന പ്രശ്നം മാത്രമേ നമുക്ക് എല്ലാവര്ക്കും ഉള്ളൂ. കാര്‍ ചാരി നില്ക്കുമ്പോള് കാലുകൊണ്ട് തൊഴിച്ചുമാറ്റിയപ്പോള്, കൈകള്‍ കൊണ്ട് ചേര്‍ത്തു പിടിക്കാനും മടിയില്ലാത്ത പലരും നമ്മുടെ കൂടെയുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നു എന്നുമായിരുന്നു സൂരജ് കുറിച്ചത്.
സുഹൃത്തുക്കളെ ഒരു ഫോട്ടോയ്ക്ക് വേണ്ടി ആ അവസരം ഞാന്‍ മുതലെടുത്തു എന്ന് ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍. അതെ എന്ന് തന്നെ നിങ്ങള്‍ മനസ്സില്‍ വെച്ചോളൂ. ഞാന്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് നിങ്ങള്‍ വിചാരിച്ചോളൂ. എത്രയോ കുട്ടികളുടെ അടുത്തുനിന്ന് ഞാന്‍ ഫോട്ടോ എടുക്കാറുണ്ട്, അതുപോലെ ഒരു ഫോട്ടോ എടുത്തു എന്ന് കരുതിയാല്‍ മതി. പക്ഷേ സാധാരണ കുട്ടികളെ ആരും ചവിട്ടി പായ്ക്കാറില്ല. ഇവരെ ഓടിക്കാന്‍ ഉള്ളതല്ല നമ്മളില്‍ ഒരാളാണ് ഇവര്‍ എന്ന് മനസ്സിലാക്കി കൊടുക്കാനും നാളെ നമുക്കും ഈ അവസ്ഥ വന്നേക്കാം എന്ന മുന്നറിയിപ്പും ആണ് എന്ന് കരുതിയാല്‍ മതി.
ഇന്ത്യ രാജ്യത്ത് ഒരു നേരമെങ്കിലും കൃത്യമായി ഭക്ഷണം കിട്ടുന്ന എത്രപേരുണ്ട് നമുക്കത് ഒരിക്കലും ചിന്തിക്കാന്‍ സാധിക്കില്ല കാരണം നമുക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് നമ്മള് കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങുക. അതെ എനിക്ക് വലിയൊരു അവസരം കിട്ടി ഈ കുട്ടികളുടെ കൂടെ ഫോട്ടോ എടുക്കാന്‍ ആ സാഹചര്യം മാക്സിമം ഉപയോഗിച്ചു. വിവരമില്ലായ്മ ഒരിക്കലും ഒരു തെറ്റല്ല ശാപമാണെന്നും പോസ്റ്റിന് താഴെയായി സൂരജ് കുറിച്ചിരുന്നു.
ഒരു പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം കൊടുത്തത് പോലെ അവര്‍ക്ക് തോന്നി. മുംബൈ പോലുള്ള ഒരു വലിയ സിറ്റിയില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ കണ്ണുമാറ്റാതെ നോക്കി നില്ക്കുന്ന കുറച്ചുപേര്‍. പേടിയോടെ അടുത്ത് വന്നു സെല്‍ഫി പ്ലീസ് സാര്‍ എന്ന് ചോദിച്ചു കുറച്ചു സമയമായി ഞാന്‍ അവരെ നോക്കിനില്ക്കുന്നു ഞാന്‍ അവരെ നോക്കി അവരെ മുഖത്തു ഒരു പേടിയോ എന്തോ. ചുറ്റും ആള്‍കൂട്ടം ആ സമയം ഞാന്‍ ചിരിച്ചുകൊണ്ട് ഒരു ഗ്രുപ്പ് ഫോട്ടോ എടുത്തു. അറിയാവുന്ന ഭാഷ വച്ച് സംസാരിച്ചു കുറച്ചു സമയം അത്രയും ആള്‍ക്കാരുടെ മുന്നില്‍ അവര്‍ക്ക് പ്രാധാന്യം കൊടുത്തപ്പോള്‍ അവര്‍ ശരിക്കും അത് ആസ്വദിച്ചു.
അവരുടെ ആ സന്തോഷം കാണുമ്പോള്‍ തന്നെ മനസ്സിന് കിട്ടുന്ന ഒരു ആനന്ദമുണ്ട്. ഒരുകാലത്ത് മാറ്റിനിര്‍ത്തപ്പെട്ടവന്റെ അനുഭവ പാഠം. പലതും തിരുത്തി എഴുതാനുള്ള ശ്രമം, എനിക്കറിയാന്‍ സാധിക്കും. ജീവിതത്തിന്റെ ചൂടും തണുപ്പും അറിഞ്ഞവന് പെട്ടെന്ന് ഏത് അവസ്ഥയും തിരിച്ചറിയാന്‍ സാധിക്കും. അവര്‍ പറഞ്ഞ ഒരു കാര്യമുണ്ട്, ജീവിതത്തില്‍ ഇങ്ങനെ ഒരു അനുഭവം ആദ്യമായിട്ടാണ്. നോക്കിനില്ക്കുമ്പോള് പോലും ആട്ടിപ്പായിക്കുന്നവര്‍. ഇങ്ങനെ ചേര്‍ത്തുനിര്‍ത്തുന്നത് ആദ്യമായിട്ടാണ് എന്ന്. പറയാനുള്ളതിനേക്കാള്‍ കൂടുതല്‍ അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ എനിക്ക് സാധിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് പോകുന്നതുവരെ കണ്ണ് മാറ്റാതെ അവര്‍ എന്നെ നോക്കി നില്‍ക്കുകയായിരുന്നു. മാറി ചിന്തിക്കുക പലരും എഴുതിവെച്ച പല പാഠങ്ങളും മാറ്റിയെഴുതേണ്ട സമയം കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.