അക്ഷയ് കുമാർ നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്. ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. പല തിയേറ്ററുകളിലും ചിത്രം പിൻവലിക്കുകയാണ്. ചിത്രം പുറത്തിറങ്ങി ആദ്യദിവസങ്ങളിൽ ഇതിൽ കുറച്ച് ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും പിന്നീട് തുടരാൻ കഴിഞ്ഞില്ല. ബോളിവുഡിൽ ഈ വിഷയം വലിയ ചർച്ചയായി.
ഇപ്പോഴിതാ ഈ സംഭവത്തോട് പ്രതികരിക്കുകയാണ് നടൻ സോനു സൂദ്. സിനിമയ്ക്ക് പ്രതീക്ഷിച്ചത്ര വിജയം ഉണ്ടായില്ല എന്ന് ഇദ്ദേഹം തുറന്നു സമ്മതിക്കുന്നു. പക്ഷേ പ്രേക്ഷകർ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വളരെ പ്രത്യേകതയുള്ള ഒരു ചിത്രമാണ് ഇത്. ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് അവസരം ലഭിച്ചു. പ്രതീക്ഷിച്ചത്ര ലാഭം ഇതിനു ലഭിച്ചില്ല ആയിരിക്കും. പക്ഷേ കോവിഡിനു ശേഷം കാര്യങ്ങൾ അൽപം വ്യത്യസ്തമാണ് എന്ന് അംഗീകരിക്കേണ്ടതുണ്ട്. അതിൽ സന്തോഷവാനാണ് എന്നല്ല താൻ പറയുന്നത്.
പ്രേക്ഷകർ എത്ര സ്നേഹം കാണിക്കുന്നതാണ് എന്ന് കാണുന്നു. സോനു സൂദ് പറയുന്നു. ഏതാണ്ട് 250 കോടി രൂപയോളം മുടക്കിയ ചിത്രമാണ് ഇത്. 56 കോടി രൂപ മാത്രമാണ് ചിത്രത്തിലെ നേടുവാൻ കഴിഞ്ഞത്. ഇതിനിടയിൽ തിയേറ്റർ ഉടമകളും വിതരണക്കാരും പ്രതിഷേധവുമായി രംഗത്തെത്തി.