ഇന്നും പ്രേക്ഷക മനസില്‍ തങ്ങി നില്ക്കുന്ന കഥാപാത്രമാണ് മുളളന്‍കൊല്ലി വേലായുധന്. മോഹന്‍ലാല്‍ എന്ന നടനാണ് ഈ കഥാപാത്രത്തെ അതിഗംഭീരമായി ചെയ്തത്. ചിത്രം വന്‍ ഹിറ്റ് ആയിരുന്നു. നരനിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. സോനാ നായര്‍ ചെയ്ത് കുന്നുമ്മേല്‍ ശാന്തയെ ആരാധകര്‍ ഇന്നും ഓര്‍ക്കുന്നു. സിനിമ ഇറങ്ങി ഇത്ര വര്‍ഷം കഴിഞ്ഞിട്ട് കുന്നുമ്മേല്‍ ശാന്തയെല്ലാം ഇന്നും പ്രേക്ഷക മനസില്‍ ഉണ്ട് . അന്ന് ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് നടിയെ സംബന്ധിച്ച് ഒരു ഭാഗ്യം തന്നെ ആയിരുന്നു.
ഇപ്പോള്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ആ കഥാപാത്രത്തെക്കുറിച്ചാണ് നടി പറയുന്നത്. എവിടെ പോയാലും കുന്നുമ്മേല്‍ ശാന്തയെ നെഞ്ചോട് ചേര്‍ത്തിട്ടുണ്ട് പ്രേക്ഷകര്‍. ഇന്നലെയും കൂടി കുറച്ച്പേര് നരനെ കുറിച്ച് പറഞ്ഞതാണ്. നരന് എന്തുക്കൊണ്ടും എന്റെ ജീവിതത്തിലെ, പ്രൊഫഷണല്‍ കരിയറിലെ ഒരു നാഴിക കല്ലാണ്. അപ്പോ ആ സിനിമയും അതിലെ കഥാപാത്രവുമാണ് ഇന്നും മനസില്‍ തങ്ങിനില്ക്കുന്നത്.
പ്രത്യേകിച്ച് ജോഷി സാറിനെ പോലൊരു പ്രഗല്ഭനായ ഡയറക്ടറ്. പ്ലസ് ലാലേട്ടന് നമ്മുടെ എല്ലാവരുടെയും മുത്ത്. അദ്ദേഹത്തിന്റെ കൂടെയൊക്കെ വര്‍ക്ക് ചെയ്യാനും ഒരു സ്ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യാനുമൊക്കെ പറ്റുന്നത് എന്റെ മഹാഭാഗ്യം. ഒരുപാട് പടങ്ങള്‍ അതിന് മുന്നേ ചെയ്തിട്ടുണ്ട്. ലാലേട്ടനുമായിട്ട് ഒരു അഞ്ചാറ് സിനിമകളെ ചെയ്തുളളൂ, താരം പറയുന്നു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ 2005 ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നരന്. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. മുള്ളന്‍കൊല്ലി എന്ന ഗ്രാമത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. വേലായുധന് എന്ന നല്ലവനായ ചട്ടമ്പി കഥാപാത്രത്തെ മോഹന്‍ലാല്‍ കൂടി അവതരിപ്പിച്ചപ്പോള്‍ സിനിമ ഹിറ്റ് ആവുകയായിരുന്നു.