കഴിഞ്ഞദിവസം രാത്രിയായിരുന്നു വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് പണിമുടക്കിയത്. ഏഴ് മണിക്കൂറോളം വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നില്ല. പലരും തങ്ങളുടെ ഫോണിന്റെ പ്രശ്നം ആയിരിക്കും, അല്ലെങ്കില്‍ നെറ്റിന്റെ തകരാര്‍ ആയിരിക്കാം എന്ന് കരുതി നിരവധി തവണ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്തെങ്കിലും ആപ്പ് ഒന്നും ലഭിച്ചിരുന്നില്ല. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് പണിമുടക്കിയത്. അതിനുശേഷം പഴയതുപോലെ എല്ലാവര്ക്കും ലഭിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഉപയോക്താക്കളോട് ക്ഷമ ചോദിച്ച് എത്തിയിരിക്കുകയാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗ്. അദ്ദേഹം പങ്കുവെച്ച് പോസ്റ്റിലൂടെയാണ് ക്ഷമ ചോദിച്ചത്. ഇന്ന് നേരിട്ട തടസത്തിന് ക്ഷമചോദിക്കുന്നു, ആളുകളുമായുള്ള ബന്ധം നിലനിര്‍ത്താന്‍ നിങ്ങള്‍ ഞങ്ങളുടെ സേവനങ്ങളെ എത്രമാത്രം ആശ്രയിക്കുന്നുവെന്ന് അറിയാം. എന്നാണ് സക്കര്‍ബര്‍ഗ് തന്റെ ഔദ്യോഗിക ഫേസ് ബുക്ക് അക്കൗണ്ടില്‍ കുറിച്ചത്.
ഇപ്പോള്‍ പ്രശ്നമെല്ലാം പരിഹരിച്ച് പഴയതുപോലെ എല്ലാവര്ക്കും പ്ലാറ്റ്ഫോമുകള് ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഫേസ്ബുക്ക് അടക്കം നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് പണി മുടക്കിയത്. ഉപയോക്താക്കളെ സെര്‍വറുമായി ബന്ധിപ്പിക്കുന്ന ഡിഎന്‍എസില്‍ വന്ന പിഴവാണ് സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
അതേസമയം ഏഴുമണിക്കൂര്‍ പണിമുടക്കിയതോടെ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 52,000 കോടിയോളം രൂപ നഷ്ടമായതായതെന്ന് റിപ്പോര്‍ട്ട്. അതേസമയം പലയിടങ്ങളിലും മെസഞ്ചര്‍ സേവനങ്ങളിലെ തകരാര്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഉപയോക്താക്കളെ സെര്‍വറുമായി ബന്ധിപ്പിക്കുന്ന ഡിഎന്‍എസില്‍ വന്ന പിഴവാണ് സമൂഹമാധ്യമങ്ങള്‍ നിലച്ചതിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.