സാമൂഹിക പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു. 86 വയസായിരുന്നു. ദീര്‍ഘനാളായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.
1916ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്ച്ചാ നിയമത്തിനെതിരെ നടത്തിയ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയാണ് മേരി റോയ്. പെണ്മക്കള്ക്കും പിതൃസ്വത്തില് തുല്യാവകാശം ഉറപ്പുവരുത്തിയ വിധിക്ക് മേരിയുടെ പോരാട്ടം വഴിയൊരുക്കി. വിഷയത്തില്‍ 1986ലാണ് സുപ്രിംകോടതി ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്.
പരേതനായ രാജീബ് റോയിയാണ് ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. ലളിത് റോയ് എന്നിവര്‍ മക്കളാണ്.