പാമ്പുകളെ പൊതുവെ എല്ലാവര്ക്കും തന്നെ ഭയമാണ്. എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്ന ഈ വിഡിയോ മറ്റൊന്നാണ്. കൈക്കുമ്പിളില്‍ നിന്ന് വെള്ളം കുടിക്കുന്ന ഒരു പാമ്പിന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്. കനത്ത ചൂടില്‍ വെള്ളത്തിനായി എത്തിയ പാമ്പിന് കൈയില്‍ വെള്ളം ഒഴിച്ച് നല്‍കുന്നതും പാമ്പ് വെള്ളം കുടിക്കുന്നതുമാണ് വിഡിയോയില്‍
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫിസര്‍ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
വിഡിയോ ഒരുപാട് ആളുകളെ ഭയപ്പെടുത്തിയെങ്കിലും വെള്ളം നല്കിയ ആളുടെ ധീരവും ദയാപൂര്‍വമുള്ള പെരുമാറ്റത്തെയും പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തി. പാമ്പ് വെള്ളം കുടിക്കുന്നത് താന്‍ ആദ്യമായാണ് കാണുന്നത് എന്ന് ഒരാള്‍ കമന്റിട്ടു. ഷെയര്‍ ചെയ്ത ശേഷം, വീഡിയോ 15,000-ത്തിലധികം പേരാണ് കണ്ടത്.
‘വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി ചെയ്യുന്നത്. ഇത് വീട്ടില്‍ പരീക്ഷിക്കരുത്’ ഒരു ഉപയോക്താവ് എഴുതി. ഈ വേനല്‍ക്കാലത്ത് നമ്മുടെ വീട്ടില്‍ വെള്ളം വയ്ക്കുന്നതിനെ കുറിച്ചാണ് മറ്റൊരാള്‍ ഓര്‍മ്മിപ്പിച്ചത്.
Summer is approaching. Your few drops can save someone’s life. Leave some water in your garden in a container for that can mean a choice between life & death for many animals🙏 pic.twitter.com/ZSIafE4OEr
— Susanta Nanda IFS (@susantananda3) March 9, 2022