Political

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എം.പി. ഭാരത് ജോഡോ യാത്രക്കിടെ അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഭൂരിഭാഗം പ്രവര്‍ത്തകരും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍നിന്നും പിന്തുണയുണ്ടാകുമെന്നും ശശി തരൂര്‍ പറഞ്ഞു.

- Advertisement -

അധ്യക്ഷസ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാം. അത് കോണ്‍ഗ്രസിന്റെ ജനാധിപത്യത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിലെ മൂന്ന് നേതാക്കളും മത്സരിക്കുന്നതില്‍ ഒരു പ്രശ്നവുമില്ലെന്ന് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ഥികളില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 30ന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജസ്ഥാനിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ശശി തരൂരിന് വേണ്ടി സ്റ്റാഫ് നാമനിര്‍ദേശ പത്രിക വാങ്ങിയിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് മത്സരരംഗത്തുള്ള മറ്റൊരു പ്രമുഖന്‍. ഇരുവരും ഉടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Rathi VK

Recent Posts

ഗബ്രി ജാസ്മിന്‍ കോംബോയെക്കുറിച്ചും മണിക്കുട്ടന്‍.കുറ്റം പറയാൻ പറ്റില്ല.മത്സരാര്‍ത്ഥി ആയപ്പോഴാണ് മനസിലായത്;മണിക്കുട്ടൻ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോ ആണ് ബിഗ്ബോസ്.ഇപ്പോഴിതാ വിവാദങ്ങള്‍ നിറയുമ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് മണിക്കുട്ടന്‍. ബിഗ് ബോസ് ഓരോ സീസണും…

3 hours ago

സൗത്ത് ഇന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണ്… വംശീയ പരാമർശം നടത്തി സാം പിട്രോഡ

കിഴക്കൻ രാജ്യങ്ങളിലെ ഇന്ത്യക്കാർ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയാണെന്നും പരാമർശിച്ച് കോൺഗ്രസ് നേതാവ് സാം പിട്രോഡ വലിയ വിവാദം സൃഷ്ടിച്ചു.…

3 hours ago

ബൈക്ക് ഓടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമാണ് ബോൾഡ്‌നെസ്സ് അല്ല.വെടിവഴിപാടിന് ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് പത്ത് ലക്ഷമായി

മലയാളികൾക്ക് സുപരിചിതമായ താരമാണ് അനുമോൾ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ നടിയെ അഭിനന്ദിച്ചുകൊണ്ടും മോശമായ രീതിയിലും…

3 hours ago

ദിൽഷക്ക് വേണ്ടി റോബിൻ കളിച്ചത് പോലെ ജാസ്മിന് വേണ്ടി ഗബ്രി ഇറങ്ങും.മറുപടി ഇതാണ്

ബിഗ്ബോസ് സീസൺ 6ൽ വലിയ രീതിയിൽ ചർച്ച ആയ രണ്ട് പേരാണ് ജാസ്മിൻ ഗബ്രി.കഴിഞ്ഞ ആഴ്ച ആയിരുന്നു ഗബ്രി എവിക്റ്റ്…

4 hours ago

ബീഫ് തിന്നുന്ന രാമൻ?രൺബീറിനും സായ് പല്ലവിക്കുമെതിരെ ഹേറ്റ് ക്യാമ്പയിനുമായി ഹിന്ദുത്വ പേജുകൾ

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. രാമനായി ബോളിവുഡ് താരം രൺബീർ കപൂറും,…

5 hours ago

ഞാൻ ഇനി കല്യാണം കഴിക്കുന്നത് നിർത്തി.മമ്മൂട്ടിയുടെ ചോദ്യത്തിനു ദിലീപിന്റെ മറുപടി.വൈറൽ ആയി വീഡിയോ

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്.…

6 hours ago