Political

തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ കമല്‍ഹാസന്‍ കോണ്‍ഗ്രസുമായും ഡിഎംകെയുമായും വളരെ അടുപ്പത്തിൽ മണ്ഡലം വിട്ടുകൊടുക്കാതെ പിടിമുറുക്കി സിപിഎം

മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുമ്പോള്‍ പുതിയ പോരിന് തുടക്കമിട്ടിരിക്കുകയാണ്.തോറ്റ മണ്ഡലത്തില്‍ തന്നെ വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എന്നാല്‍ കോയമ്പത്തൂര്‍ മണ്ഡലം സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്.ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ ചേരാനും അദ്ദേഹം ശ്രമിക്കുന്നു എന്നാണ് വാര്‍ത്തകള്‍. ഈ വേളയിലാണ് ഡിഎംകെ സഖ്യത്തിലുള്ള സിപിഎം തടസമാകുക. സിറ്റിങ് സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് തമിഴ്‌നാട് സിപിഎം സെക്രട്ടറി കെ ബാലകൃഷ്ണന്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു.അതെ സമയം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഭാഗമാണ് സിപിഎം, കോണ്‍ഗ്രസ്, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികളെല്ലാം. കോയമ്പത്തൂര്‍ മണ്ഡലത്തില്‍ 2019ല്‍ ജയിച്ചത് സിപിഎം സ്ഥാനാര്‍ഥി പിആര്‍ നടരാജനാണ്.

- Advertisement -

മറ്റൊന്ന്,കോയമ്പത്തൂരിന് പുറമെ മധുര മണ്ഡലത്തിലും മല്‍സരിച്ചത് സിപിഎം തന്നെയായിരുന്നു. തിരഞ്ഞെടുപ്പ് ധാരണയുടെ ഭാഗമായി ഡിഎംകെ അനുവദിച്ച രണ്ട് മണ്ഡലങ്ങളും വിട്ടുകൊടുക്കില്ല എന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരിലും മധുരയിലും സിപിഎം തന്നെ മല്‍സരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ഹാസന്‍ ജനവിധി തേടിയത്. ചെന്നൈയില്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെയാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തി കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്ത് തിരഞ്ഞെടുത്തത്. 1540 വോട്ടുകള്‍ക്ക് ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമല്‍ഹാസന്‍ തോല്‍ക്കുകയായിരുന്നു.

അതെ സമയം തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ കമല്‍ഹാസന്‍ കോണ്‍ഗ്രസുമായും ഡിഎംകെയുമായും വളരെ അടുപ്പത്തിലാണ്. അദ്ദേഹം ഡിഎംകെയുടെ മുന്നണിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കമല്‍ഹാസന്‍ മുന്നണിയിലെത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ കോയമ്പത്തൂര്‍ മണ്ഡലം വിട്ടുകൊടുക്കില്ല എന്നാണ് സിപിഎം വ്യക്തമാക്കുന്നത്. കോയമ്പത്തൂരില്‍ മല്‍സരിക്കുമെന്ന് കമല്‍ സൂചിപ്പിച്ച പിന്നാലെയാണിത്.

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

7 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

8 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

8 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

9 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

10 hours ago