മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്. ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അഭിമുഖത്തിൽ കാവ്യയുടെ പാചകത്തെ കുറിച്ചും ദിലീപ് പ്രതികരിച്ചു.ചക്കിയുടെ കല്യാണത്തിന് പോയപ്പോൾ മമ്മൂക്ക ചോദിച്ചു, എന്നാണ് ഇനി ദിലീപിന്റെ വീട്ടിലൊരു കല്യാണമെന്ന്. ഞാൻ തമാശക്ക് പറഞ്ഞ് ഞാൻ നിർത്തിയിരിക്കുകയാണെന്ന്. എന്റെ എല്ലാ കല്ല്യാണത്തിനും വന്ന ആളാണല്ലോ മമ്മൂക്ക, ചിരിച്ച് കൊണ്ട് ദിലീപ് പറഞ്ഞു. മീനാക്ഷിയുടെ വിവാഹമൊക്കെ അവൾ തീരുമാനിക്കുമ്പോൾ നടക്കും. ഇന്നയാളെ വിവാഹം കഴിക്കണം എന്ന് നമ്മുക്ക് പറയാനാകില്ലല്ലോ. തിരിച്ചെങ്ങാനും വല്ല ചോദ്യം ചോദിച്ചാലോ’, എന്നായിരുന്നു തമാശാരൂപേണ ദിലീപിന്റെ പ്രതികരണം.
ഭാര്യ കാവ്യയുടെ പാചകത്തെ കുറിച്ചുള്ള വാക്കുകൾ ഇങ്ങനെ- ‘കാവ്യ ഉണ്ടാക്കുന്നതിൽ ഏറ്റവും ഇഷ്ടം ചിക്കൻ വിഭവങ്ങളാണ്. ഒരിക്കൽ പൊങ്കൽ ഉണ്ടാക്കിയപ്പോൾ ഉപ്പുകൂടി കഴിക്കാൻ പറ്റാത്ത അവസ്ഥ വന്നു. അത് കഷ്ടപ്പെട്ടാണ് കഴിച്ചത്. അവൾ ഇപ്പോൾ എല്ലാ ഭക്ഷണവും ഉണ്ടാക്കും. മുൻപൊന്നും അവൾ ഒന്നും ഉണ്ടാക്കില്ലായിരുന്നു. വെറുതെ ചായയൊക്കെയേ ഉണ്ടാക്കൂ. കൊവിഡ് സമയത്ത് ഒന്നരവർഷത്തോളം ഞങ്ങൾ കുടുംബം വീടിന് പുറത്ത് പോയിട്ടില്ല. 13 പേർ ഒരുമിച്ച് ഒരു വീട്ടിലായിരുന്നു. ആ സമയത്ത് ഞങ്ങൾ എല്ലാവർക്കും വേണ്ട സദ്യ അവൾ ഒറ്റക്ക് തയ്യാറാക്കി. കാവ്യയ്ക്ക് എന്നിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഞാൻ എല്ലാവരോടും നന്നായി പെരുമാറുന്നുവെന്നത് തന്നെയാണ്. കാവ്യ ഞാനുമായി വഴക്ക് കൂടുന്നത് എന്റെ മടിയുടെ പേരിലാണ്. ഞാൻ കൃത്യനിഷ്ഠയുള്ളയാളല്ല
മലയാള സിനിമയിൽ വലിയ ലോബി ഉള്ള നടനൊന്നും അല്ല ഞാൻ. മമ്മൂട്ടിയേയും മോഹൻലാലിനേയുമൊക്കെ ഭരിക്കുന്നത് ഞാനാണെന്നൊക്കെ കേട്ടിട്ടുണ്ട്. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടൻമാരാണ് ഇരുവരും. അതുകഴിഞ്ഞ് ജയറാമേട്ടനും സുരേഷ് ഗോപി ചേട്ടനും. ഇവർ നാല് പേരും എന്റെ സീനിയേഴ്സ് ആണ്. അവർക്ക് ഞാൻ സഹോദരനെ പോലെയാണ്. ആർക്ക് എന്ത് പ്രശ്നം വന്നാലും അവര്ക്ക് വേണ്ടി ഇടപെടുന്നയാളാണ് ഞാൻ. ഡ്രൈവേഴ്സ് യൂണിയന് പ്രശ്നം ഉണ്ടായാൽ പോലും ഞാൻ വ്യക്തിപരമായി അവരോടൊക്കെ പോയി സംസാരിക്കും
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…
തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…
കഴിഞ്ഞ എട്ടു മാസങ്ങളായി വലിയ രീതിയിലുള്ള പ്രശ്നങ്ങളിലൂടെ ആണ് പലസ്തീൻ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഏഴാം തീയതി ആയിരുന്നു ഹമാസ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുധീർ ബാബു. തെലുങ്ക് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിലും വലിയ…