കൊല്‍ക്കത്തന്‍ നായകന് ശ്രേയസ് അയ്യരുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. ടീം സെലക്ഷനില്‍ സിഇഒയും ഇടപെടുന്നുവെന്ന ശ്രേയസ് അയ്യരുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സര ശേഷമായിരുന്നു അയ്യര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
പ്ലേയിങ് ഇലവനില്‍ സ്ഥാനമില്ല എന്ന് അവരോട് പറയുന്നത് പ്രയാസമേറിയ കാര്യമാണ്. ഐ.പി.എല്‍ കളിച്ച് തുടങ്ങിയ സമയത്ത് താനും അതുപോലൊരു സ്ഥാനത്തായിരുന്നു. എല്ലായ്പ്പോഴും അവസരം ലഭിക്കില്ല. പരിശീലകരോട് തങ്ങള്‍ ചര്‍ച്ച ചെയ്യും. ടീം സെലക്ഷനില്‍ സിഇഒയും ഭാഗമാവുന്നു. മക്കല്ലമാണ് ഇലവനില്‍ ആരെല്ലാം ഉണ്ടെന്ന് കളിക്കാരോട് പറയുന്നതെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു.
മികച്ച ഫോമില്‍ നില്‍ക്കെ പാറ്റ്കമ്മിന്സിനെ ഒരു മത്സരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്തിനാണ് കമ്മിന്‍സിന് അവസരം നിഷേധിച്ചതെന്ന് അന്ന് കൊല്‍ക്കത്തന്‍ ആരാധകര്‍ ചോദിച്ചിരുന്നു. പിന്നാലെയാണ് ടീം സെലക്ഷനില്‍ സിഇഒ വെങ്കി അയ്യരും ഇടപെടുന്നുവെന്ന് നായകന് തന്നെ തുറന്നുപറഞ്ഞത്.