സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ നമ്മളെ സംബന്ധിച്ച് കേവലം നടി നടന്മാർ മാത്രമല്ല എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ ഇവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾക്ക് സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ്.
ഇപ്പോൾ ഒരു ചെറിയ കുട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഇത്. അതുകൊണ്ടുതന്നെ ചിത്രങ്ങൾ എടുത്തത് പതിറ്റാണ്ടുകൾക്ക് മുൻപാണ് എന്ന് നമുക്ക് മനസ്സിലാകും. തമിഴ് നടൻ സത്യരാജിന്റെ മടിയിൽ ഇരിക്കുന്ന കുട്ടിയുടെ ചിത്രമാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തമിഴിൽ അറിയപ്പെടുന്ന നടനാണ് ഇദ്ദേഹം എങ്കിലും ഇദ്ദേഹം ധാരാളം മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
1980 കാലഘട്ടത്തിൽ ആണ് ഈ ചിത്രം എടുത്തിരിക്കുന്നത്. സത്യരാജിന്റെ മടിയിൽ ഇരിക്കുന്ന കുട്ടിയെ മനസ്സിലായോ? ഈ കുട്ടി ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന യുവ സൂപ്പർ താരങ്ങളിൽ ഒരാളാണ്. ഈ കുട്ടിയുടെ അച്ഛൻ മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ്. മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് എന്നറിയപ്പെടുന്ന മണിച്ചിത്രത്താഴ് സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. ഇപ്പോൾ ആളെ പിടികിട്ടിയോ?
ഫഹദ് ഫാസിലിനെ കുറിച്ചാണ് പറഞ്ഞുവരുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഇന്ന് മലയാളത്തിൽ ഏറ്റവും അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. മലയാളം കടന്ന് ഇദ്ദേഹം ഇപ്പോൾ തമിഴിലും തെലുങ്കിലും ഒരു സ്റ്റാർ തന്നെയാണ്. അവസാനമായി ഇദ്ദേഹത്തിന്റെ പുറത്തിറങ്ങിയ ചിത്രം ആവേശമാണ്. ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമ ഇതിനോടകം 150 കോടി നേടി കഴിഞ്ഞു. മലയാളത്തിലെ എക്കാലത്തിലും മികച്ച വിജയങ്ങളിൽ ഒന്നായി ആവേശം മാറിക്കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ.