ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. നാടകീയ രംഗങ്ങൾ ആണ് വീട്ടിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്. നിലവിൽ ഹോട്ടൽ ടാസ്ക് ആണ് ഈ പരിപാടിയിൽ നടക്കുന്നത്. ഒന്നാം സീസണിലെ വിജയിയായ സാബുമോൻ, നടി ശ്വേതാ മേനോൻ എന്നിവർ ആണ് ഇതിൽ അതിഥികളായി എത്തിയിരിക്കുന്നത്.
ഓരോ മത്സരാർത്ഥികൾക്കും ഓരോ ഡ്യൂട്ടി നൽകിയിട്ടുണ്ട്. കഴിഞ്ഞ എപ്പിസോഡിൽ എ ഐ റോബോട്ട് ആയി എത്തിയത് ജാസ്മിൻ ആയിരുന്നു. അപ്പോഴായിരുന്നു ജാസ്മിൻ ഒരു പ്രകടനം നടത്തുവാൻ ബി ബി ഹോട്ടൽ ടാസ്കിൽ എത്തിയ ശ്വേതാ പറഞ്ഞത്. അതിനുവേണ്ടി എല്ലാവരോടും ലിവിങ് റൂമിൽ ഒത്തുകൂടുവാനും പറഞ്ഞു. നേരത്തെ ടാസ്കിൽ കിച്ചൻ ടീം രാജി വെച്ചിരുന്നു. അതുകൊണ്ടുതന്നെ അവർ ടീം ആയിരുന്നു പാചകം ചെയ്തിരുന്നത്. അവിടെയെത്തി ജാസ്മിൻ പവർ ടീമിനെ വീണ്ടും ലിവിങ് റൂമിലേക്ക് വിളിക്കുകയായിരുന്നു. പക്ഷേ അവർ വരാൻ കൂട്ടാക്കിയില്ല. ഇതിന് അവസാനം അവരുടെ ഇടയിലേക്ക് വന്ന ജാസ്മിൻ പാചകം ചെയ്യുന്ന ഗ്യാസ് ഓഫാക്കുകയായിരുന്നു. ഇതോടെ ജാസ്മിനെ രഷ്മിൻ തള്ളി മാറ്റുകയും അടിക്കുകയും ചെയ്തു എന്നാണ് ലൈവിൽ കാണുന്നത്. എന്നാൽ കൃത്യമായി എന്താണ് നടന്നത് എന്ന് അറിയുന്നില്ല. തുടർന്ന് ജാസ്മിൻ കരയുന്നത് കാണാം. രഷ്മിനും കരയുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്.
ഇതിനുശേഷം ലിവിങ് റൂമിലേക്ക് കാഴ്ചകളാണ് കാണിക്കുന്നത്. ജാസ്മിനും നോറയും തമ്മിൽ വലിയ പ്രശ്നം അവിടെ നിന്നും ഉണ്ടായി. പിന്നീട് റസ്മിൻ ബാത്റൂമിലേക്ക് പോവുകയായിരുന്നു. ബിഗ് ബോസ് അപ്പോൾ ജാസ്മിനെയും റസ്മിനെയും കൺഫഷൻ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. അവിടെവച്ച് ഇരുവരും മാപ്പ് പറഞ്ഞു കെട്ടിപ്പിടിച്ച് പ്രശ്നം അവസാനിപ്പിച്ചു. ഓർക്കാൻ പറ്റാത്ത തെറ്റാണ് ചെയ്തത് എങ്കിലും ലാസ്റ്റ് വാണിംഗ് നൽകി വിടുകയാണ് എന്നാണ് ബിഗ് ബോസ് പറഞ്ഞത്.
അതേസമയം റസ്മിൻ നടത്തിയത് കൃത്യമായ ഫിസിക്കൽ അസോൾട്ട് ആണ് എന്നും ഈ കാരണം കൊണ്ടാണ് റോക്കി എന്ന മത്സരാർത്ഥി പുറത്തു പോയത് എന്നും അപ്പോൾ പിന്നെ എന്തുകൊണ്ടാണ് ഇവിടെ തുടരുവാൻ ബിഗ് ബോസ് അനുവദിക്കുന്നത് എന്നുമാണ് ഇപ്പോൾ ഒരു വിഭാഗം പ്രേക്ഷകർ ചോദിക്കുന്നത്. സിജോ എന്ന മത്സരാർത്ഥിയെ പഞ്ച് ചെയ്തതിനുശേഷം ആണ് റോക്കി എന്ന മത്സരാർത്ഥി പുറത്തായത്.