നൃത്തവും അഭിനയവും ഒന്നിച്ച് കൊണ്ടുപോവുക എന്നത് അത്ര എളുപ്പമല്ല, എന്നാല്‍ മലയാളത്തില്‍ തന്നെ നിരവധി താരങ്ങളാണ് രണ്ടിലും കഴിവ് തെളിയിച്ച് തുടക്കം മുതല്‍ ഇന്നുവരെ ഒരേ പാതയിലൂടെ രണ്ടും കൊണ്ടുപോവുന്നത്. അത് അവരുടെ കഴിവ് തന്നെയാണ്, ഇതില്‍ ഒരാളാണ് ശോഭന. നൃത്തത്തില്‍ കഴിവ് തെളിയിച്ച ശോഭനയുടെ ചുവടുകള്‍ അതിമനോഹരം തന്നെ, അഭിനയത്തിലും താരം ഒട്ടും പിന്നിലല്ല.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ശോഭന തനിക്കേറെ പ്രിയപ്പെട്ടയാളെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് ഇപ്പോള്‍. തന്റെ നൃത്ത പരിപാടികള്‍ക്കായി വസ്ത്രാലങ്കാരം ചെയ്തിരുന്ന അയ്യേലു ഗാരുവിനെക്കുറിച്ചായിരുന്നു ശോഭന വാചാലയായത്. ചിത്രത്തില്‍ കാണുന്ന കോസ്റ്റ്യൂം തുന്നിയത് ഒരു മാസ്റ്ററാണ്. ഞാന്‍ അയ്യാലു ഗാരു എന്ന് വിളിച്ചിരുന്ന ആള്. തെയ്നാംപേട്ടിലെ തന്റെ ചെറിയ കടയില്‍ നിന്നും വരാന്‍ വിസമ്മതിച്ച മാസ്റ്റര്‍ ടെയിലര്‍.
ചമ്രം പടിഞ്ഞ് ഇരിക്കുന്നതിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ അദ്ദേഹത്തിന്നി ഇരിക്കാന്‍ നിലത്ത് വട്ടത്തില്‍ മുറിച്ച് ഒരു ഹോള്‍ ഉണ്ടാക്കേണ്ടി വന്നു. കാരണം സ്റ്റൂളില്‍ ഇരുന്നു പണിയെടുക്കില്ല എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞുവെന്നും ശോഭന കുറിച്ചിട്ടുണ്ട്.
ഒരിക്കല്‍പോലും കോസ്റ്റ്യൂം ട്രയലിനായി ഞാന്‍ പോയിട്ടില്ല. ഇടവേള കഴിഞ്ഞു ഉടുക്കേണ്ട വേഷം ഇടവേള സമയത്ത് വന്നെത്തിയ ചില സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും കോസ്റ്റ്യൂം വൈകുകയോ പാകമാവാതെ വരുകയോ ഉണ്ടായിട്ടില്ല. നീ തടി വച്ചിട്ട് എന്നെ പറയരുത് എന്ന് ഞാന്‍ ഓരോ തവണ ഓര്‍ഡര്‍ കൊടുക്കുമ്പോഴും അദ്ദേഹം എനിക്ക് മുന്നറിയിപ്പ് തരുമായിരുന്നു. ഞാന്‍ വണ്ണം വയ്ക്കുമായിരുന്നു താനും. ഇങ്ങനെയായിരുന്നു ശോഭന കുറിച്ചത്.