ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ ഉള്ളത്. ഇതിൽ ആരായിരിക്കും വിജയ കിരീടം ചൂടുക എന്നതിനെ സംബന്ധിച്ച് അഭിപ്രായം പറയുകയാണ് രണ്ടാം സീസണിലെ സജീവ മത്സരാർത്ഥിയായ ആര്യ. ജിൻ്റോ ആണ് ഈ കപ്പ് എടുക്കാൻ കൂടുതൽ അർഹതയുള്ളത് എന്നാണ് ഇവർ പറയുന്നത്. എന്നാൽ തന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ജാസ്മിൻ കപ്പ് എടുക്കണം എന്നാണ് തൻറെ ആഗ്രഹം എന്നാണ് ഇവർ പറയുന്നത്. അതിനുള്ള കാരണവും ഇവർ വിവരിക്കുന്നുണ്ട്.
ഈ സീസണിൽ ഏറ്റവും കൂടുതൽ പോപ്പുലാരിറ്റി നേടിയ മത്സരാർത്ഥി ജാസ്മിൻ ആണ് എന്നാണ് ആര്യ പറയുന്നത്. ഏറ്റവും കൂടുതൽ ടിആർപി നേടിയ സീസൺ ഇതാണ് എന്നും പറയപ്പെടുന്നു, അത് ഉണ്ടാവാൻ കാരണം ജാസ്മിൻ ആണ് എന്നാണ് ആര്യ പറയുന്നത്. എന്നാൽ ജാസ്മിന് ലഭിച്ച പോപ്പുലാരിറ്റി മുഴുവൻ കുപ്രസിദ്ധി ആയിരുന്നു. ഇത് ഏറ്റവും മികച്ച സീസൺ ആണ് എന്നും ഏറ്റവും മോശം സീസൺ ആണ് എന്നും താൻ പറയില്ല. എന്നാൽ നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് മാത്രം പുറത്ത് ഹിറ്റായ ഒരു സീസൺ ആണ് ഇത്. ഇത്രയും നെഗറ്റീവ് പബ്ലിസിറ്റിയും കുപ്രസിദ്ധിയും ജാസ്മിൻ എന്ന് മത്സരാർത്ഥിയെ വെച്ചാണ് അവർ ഉണ്ടാക്കിയെടുത്തത്. ഈ സീസൺ മുഴുവൻ ജാസ്മിൻ അവരുടെ തോളിൽ ആണ് ചുമന്ന നടന്നത് എന്നും ആര്യ പറയുന്നു.
“ആ കുട്ടിയെ വിറ്റിട്ടാണ് ഈ സീസൺ മുന്നോട്ടുപോയത്. അവളെ വൃത്തിയില്ലാത്ത കുട്ടിയാക്കി, വേറെ എന്തെങ്കിലും ആക്കാൻ ബാക്കിയുണ്ടോ? ഇതെല്ലാം അവർ കാണിച്ച കാര്യങ്ങൾ തന്നെയാണ്. എന്നാലും ഞാൻ പറയുകയാണ്, ജാസ്മിൻ ആണ് അവരുടെ കണ്ടെന്റ്. അവർക്ക് ഇത്രയും പ്രോഫിറ്റ് നേടിക്കൊടുത്തത് ജാസ്മിൻ ആണ്. അതുകൊണ്ടുതന്നെ ഷോയുടെ പ്രൈസ് മണി ജാസ്മിൻ അർഹിക്കുന്നു എന്നാണ് ഞാൻ പറയുന്നത്” – ആര്യ കൂട്ടിച്ചേർക്കുന്നു.
ഇത്രയൊക്കെ പറഞ്ഞു എങ്കിലും ഒരു മത്സരാർത്ഥി എന്ന നിലയിൽ പ്രൈസ് മണി അർഹിക്കുന്നത് ജിന്റോ ആണ് എന്നും ആര്യ കൂട്ടിച്ചേർത്തു. അദ്ദേഹം നല്ല ഒരു ഗെയിമർ ആയിരുന്നു എന്നും ഗെയിം കളിച്ചു മണ്ടൻ എന്ന ടാഗ് വെച്ച് ഗെയിം കളിച്ച ബുദ്ധിമാനാണ് അദ്ദേഹം എന്നും ഇവർ കൂട്ടിച്ചേർക്കുന്നു. അതേസമയം സിബിനും ഏഷ്യാനെറ്റും തമ്മിലുള്ള പ്രശ്നത്തിൽ ആര്യ പറഞ്ഞത് അവർ തമ്മിൽ എല്ലാ പ്രശ്നമെന്നും സിബിനും ബിഗ് ബോസ് എന്ന പരിപാടിയുടെ അണിയറക്കാരുമായിട്ടാണ് എന്നുമായിരുന്നു.