ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. വളരെ നല്ല രീതിയിൽ ഇവർ ഗെയിം കളിക്കുന്നുണ്ട് എങ്കിലും പുറത്ത് ഇവർക്ക് നെഗറ്റീവ് ഇമേജാണ്. സീസണിലേക്ക് വൈൽഡ് കാർഡ് ആയി കയറിയ വ്യക്തികളിൽ ഒരാളായിരുന്നു സായി. തനിക്ക് പുറത്ത് നെഗറ്റീവ് ഇമേജ് ആണ് എന്ന കാര്യം ജാസ്മിനെ സായി സൂചിപ്പിച്ചിരുന്നു. ജാസ്മിന്റെ പിതാവ് ജാഫറിന്റെ അഭ്യർത്ഥന പ്രകാരമാണ് സായി ഇങ്ങനെ ചെയ്തത്. ഇതിൻറെ കോൾ റെക്കോർഡും പുറത്തുവന്നിരുന്നു. പിന്നെ തുറന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു സായി കേട്ടത്. സായി സീക്രട്ടേജ് അല്ല എന്നും ജാഫറിന്റെ ഏജൻറ് ആയിട്ടാണ് പ്രവർത്തിച്ചത് എന്നുമായിരുന്നു പ്രേക്ഷകർ പറഞ്ഞത്.
പരിപാടിയിൽ ഒന്നും പുറത്തുവന്ന താരത്തിനോട് ഈ കോൾ റെക്കോർഡിനെ കുറിച്ച് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുകയായിരുന്നു സായി ചെയ്തത്. ഇപ്പോൾ ജാഫറിന് ഒപ്പം ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സായി. ജാസ്മിന്റെ പിതാവും ഫൈനൽ കാണുവാൻ വേണ്ടി ചെന്നൈയിൽ എത്തുന്നുണ്ട്. ഈ അവസരത്തിലാണ് ജാസ്മിന്റെ ഉപ്പയുടെ ഒപ്പം ഉള്ള വീഡിയോ സായി പുറത്തുവിട്ടത്. ഇതിലാണ് സായി കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്തിയത്.
“പലർക്കും സംശയം ഉണ്ടാകും ഞാൻ സീക്രട്ട് ഏജൻറ് ആണോ അതോ വേറെ വല്ല ഏജൻറ് ആണോ എന്നതിൽ. നിങ്ങൾ എനിക്ക് ഒരു പേര് തന്നിട്ടുണ്ടല്ലോ. ജാഫറിന്റെ ഏജൻറ് എന്നത്. ജാസ്മിന്റെ വാപ്പ ഇപ്പോൾ ഇവിടെയുണ്ട്. ഇപ്പോൾ നിങ്ങൾക്ക് സംശയം ഒന്നും ഇല്ലല്ലോ?” – ഇത്രയും കാര്യങ്ങളാണ് സായി പറഞ്ഞത്. കൂടുതൽ കാര്യങ്ങൾ ജാഫർ ആണ് സംസാരിച്ചത്.
“ഞങ്ങൾ രണ്ടുപേരും കുറച്ചു കാര്യങ്ങൾ അതിന് കുറച്ച് വെയിറ്റ് ചെയ്തോളൂ. വിമർശിക്കുന്നവർക്ക് അത് തുടരാം. പക്ഷേ വിമർശിക്കുന്നവരുടെ കുടുംബങ്ങൾ എല്ലാം നല്ലതാണെങ്കിൽ മാത്രമേ വിമർശിക്കാവൂ” – ജാഫർ പറയുന്നത് ഇങ്ങനെ. വീഡിയോ സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു. അതേസമയം തൊട്ടടുത്ത് ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന വ്യക്തിയെ കണ്ടാണ് ഇപ്പോൾ പ്രേക്ഷകർ ഞെട്ടുന്നത്. അത് സാക്ഷാൽ ഗബ്രി ആണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ഈ വീഡിയോ എടുത്തിരിക്കുന്നത് എങ്കിലും ഇപ്പോൾ മാത്രമാണ് പുറത്തുവന്നിട്ടുള്ളത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് എന്നാണ് ഈ വീഡിയോയുടെ അടിയിൽ ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്നത്.