ബിഗ്ബോസിലൂടെ പ്രശസ്തനായ താരമാണ് ഷിയാസ് കരീം. പിന്നീട് ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ നിരവധി ആരാധകരെ ഷിയാസ് സ്വന്തമാക്കിയിരുന്നു. മോഡലും നടനുമായ ഷിയാസ് കരീമിന് സമൂഹ മാധ്യമങ്ങളില്‍ ഏറെ ആരാധകരുണ്ട്.
എന്നാല്‍ കുറച്ച് നാള് മുന്‍പ് ഷിയാസിന് എതിരെ ഒരു യുവതി പീഡന പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു യുവതിയുമായിട്ടുള്ള വിവാഹ നിശ്ചയ വാര്‍ത്ത ഷിയാസ് പുറത്ത് വിടുകയായിരുന്നു.
എന്നാല്‍ നിശ്ചയം കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും വിവാഹത്തെ പറ്റി ഇതുവരെ ഷിയാസ് വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ വിവാഹത്തെ പറ്റി മനസ്സുതുറന്നിരിക്കുകയാണ് ഷിയാസ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആണ് ഷിയാസ് മനസ് തുറന്നത്.
‘വിവാഹത്തെ പറ്റി ഭീകരമായി സംസാരിക്കാനൊന്നും എനിക്ക് അറിയില്ല. കല്യാണം ഉണ്ടാവും. നിശ്ചയിച്ച പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നമുക്ക് നിയമം ഒന്നുമില്ലല്ലോ. എന്തായാലും ഞാന്‍ കല്യാണം കഴിക്കും. നിശ്ചയിച്ച പെണ്‍കുട്ടി റെഡിയാണെങ്കില്‍ അവരെ വിവാഹം കഴിക്കും.
അവര്‍ക്ക് താല്പര്യമില്ലെന്ന് പറഞ്ഞാല്‍ പറ്റില്ലല്ലോ. അല്ലെങ്കില്‍ വേറെ ആളെ കല്യാണം കഴിക്കും. നാളത്തെ കാര്യം എന്താണ് എന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. അല്ലാതെ ചെമ്മീന്‍ സിനിമയില്‍ നടന് മധുവിനെ പോലെ ബീച്ചില്‍ പാട്ട് പാടി നടക്കാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല. ശരിയായിട്ടുള്ള ആളെ കിട്ടുമ്പോള്‍ ഞാന്‍ എല്ലാവരെയും അറിയിക്കും എന്നാണ് ഷിയാസ് പറയുന്നത്.
എന്തായാലും കല്യാണം ഉണ്ടാകും. നമ്മള് വിചാരിക്കുന്നത് പോലെ നമ്മുടെ ജീവിതം മുന്നോട്ട് പോകില്ല. അങ്ങനെ ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ എല്ലാം ഈസി ആയേനെ’. എന്നും ഷിയാസ് പറഞ്ഞു.
തനിക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനത്തിനും ഷിയാസ് മറുപടി പറഞ്ഞു. വാലന്റൈന്‍സ് ദിനത്തില്‍ വിവാഹ നിശ്ചയം നടത്തിയ പെണ്‍കുട്ടിയുടെ കൂടെ ഫോട്ടോ ഇട്ടില്ലെന്നായിരുന്നു വാര്‍ത്ത. ഞാന്‍ ഫോട്ടോ ഇടണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്.
എന്റെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നോട് എന്റെ സ്വകാര്യ ജീവിതത്തെ പറ്റി ചോദിക്കാം. ഞാന്‍ അത് പറയാന്‍ ഓകെയാണെങ്കില്‍ പറയും എന്നാണ് നടന് പറഞ്ഞത്.