മലയാളികൾക്ക് സുപരിചിതമായ നടനാണ് ഷൈൻ ടോം ചാക്കോ.സോഷ്യൽ മീഡിയയിലെല്ലാം താരം സജീവമാണ്.ഷൈൻ ഇന്ത്യൻ സിനിമ ഗ്യാലറിയോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.സംവിധായകൻ കമലുമായുള്ള ബന്ധത്തെ കുറിച്ച് താരം പറയുന്നുണ്ട്.രണ്ടരയോ മൂന്നോ വയസ്സുള്ളപ്പോൾ മുതൽ അദ്ദേഹത്തെ അറിയാം, കൂടുതൽ അടുപ്പം മകനുമായിട്ടായിരുന്നു എന്നും ഷൈൻ പറയുന്നു. കൂടുതൽ സമയവും മോൻ നമ്മുടെ വീട്ടിൽ ആയിരിക്കുമെന്നും, സാർ ഷൂട്ടിങ് കഴിഞ്ഞു വീട്ടിൽ വരുന്നതൊക്കെ ഇന്നും തനിക്ക് ഓർമ്മ ഉണ്ടെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. പിന്നെ രണ്ടുവീട്ടുകാരും പൊന്നാനിയിൽ നിന്നും താമസം മാറി. ഇടക്കിടക്ക് കാണുന്നത് മാത്രമായിരുന്നു ബന്ധം. അന്നും ഒരു പ്രതീക്ഷ ആയിരുന്നു സിനിമയിലേക്ക് എന്ന ചിന്ത വരുമ്പോൾ സാറിന്റെ മുഖമായിരുന്നു.
പ്ലസ് ടു കഴിഞ്ഞപ്പോഴാണ് സാറിനെ തേടി എറണാകുളത്തേക്ക് പോയത്. അഭിനയിക്കാൻ ഉള്ള ശരീരപ്രകൃതം ഇല്ലെന്ന രീതിയിൽ അഭിനയിക്കാൻ ഉള്ള ആഗ്രഹം പറഞ്ഞിട്ടേ ഇല്ല. സഹ സംവിധായകൻ എന്ന നിലയിൽ അങ്ങിനെയാണ് എത്തിയത്.അഭിനയിക്കാൻ ഉള്ള ആഗ്രഹം ഞാൻ മറച്ചു വച്ചു, ഗദ്ദാമയുടെ സമയത്താണ് എന്റെ രൂപം കണ്ടിട്ട് ഷെഫീർ എന്നെ അതിലേക്ക് ക്ഷണിക്കുന്നത്. പൊസിഷൻസ് ഒക്കെ വേണ്ടുന്ന സമയത്ത് ഞാൻ പെർഫോം ചെയ്തതൊക്കെ കാണിച്ചു കൊടുത്തു. പക്ഷെ അപ്പോഴും കമൽ സാറിന് എന്നിലെ നടനെ മനസ്സിലായില്ലഅഭിനയിക്കാൻ ഉള്ള ആഗ്രഹം ഞാൻ മറച്ചു വച്ചു, ഗദ്ദാമയുടെ സമയത്താണ് എന്റെ രൂപം കണ്ടിട്ട് ഷെഫീർ എന്നെ അതിലേക്ക് ക്ഷണിക്കുന്നത്. പൊസിഷൻസ് ഒക്കെ വേണ്ടുന്ന സമയത്ത് ഞാൻ പെർഫോം ചെയ്തതൊക്കെ കാണിച്ചു കൊടുത്തു. പക്ഷെ അപ്പോഴും കമൽ സാറിന് എന്നിലെ നടനെ മനസ്സിലായില്ല.
സംഭവം എന്താണ് എന്ന് വച്ചാൽ കല്യാണത്തിന് ശേഷം ട്രൈ ചെയ്യുമ്പോൾ ഇവർ വിചാരിച്ച പോലെ ഒന്നും അല്ല സംഭവം. അപ്പോൾ അവിടെ നിന്നും തുടങ്ങും പ്രശ്നങ്ങൾ വിവാഹബന്ധം വേർപിരിയൽ ഒക്കെ സംഭവിക്കുന്നത് അവിടെ നിന്നുമാണ്, അവരുടെ സ്വപ്നങ്ങളും കാര്യങ്ങളും ഒന്നും അല്ലല്ലോ അപ്പോൾ നടക്കുന്നത്. അപ്പോൾ പിന്നെ അതിനോട് എതിരായി. ഒരു ആണും പെണ്ണും എവിടെ എങ്കിലും ഇരുന്നാൽ പിന്നെ ഇതാണ് എന്ന ചിന്ത ആയി. ഹോട്ടൽ റൂമിൽ പോയി റെയ്ഡ് ചെയ്യുന്നു അങ്ങനെ വലിയ പ്രശ്നങ്ങൾ ആകുന്നു. ഒരു ആണും പെണ്ണും ലൈംഗികമായി ബന്ധപ്പെടുന്നത് ഇഷ്യൂ ആകുന്നത് നമ്മുടെ നാട്ടിൽ അല്ലാതെ വേറെ എവിടെയും ഇല്ല. പട്ടിക്കും പാമ്പിനും സ്വാതന്ത്ര്യം ഉണ്ട്. അതേസമയം ഒരു ആണും പെണ്ണും പോയാൽ അപ്പോൾ തന്നെ പോലീസ് കേസായി, ഒരു പെണ്ണിന്റെ കാലിന്റെ ഭാഗമോ മാറിടം കണ്ടാലോ വലിയ വിഷയം ആകും.