മലയാളികൾക്ക് സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. പ്രശസ്ത സംവിധായകൻ കമലിൻറെ സംവിധാന സഹായിയായിരുന്നു ഇദ്ദേഹം മുൻപ്. തൃശൂർ സ്വദേശിയാണ് ഷൈൻ ടോം ചാക്കോ. ഈ അടുത്ത് പുറത്തിറങ്ങിയ കുറുപ്പ് എന്ന ചിത്രത്തിൽ ഷൈൻ അഭിനയിച്ചിരുന്നു. ചിത്രത്തിൽ ഷൈനിൻ്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. കുറുപ്പിൻറെ സഹായിയായ ഭാസി പിള്ള എന്ന കഥാപാത്രത്തെയാണ് ഷൈൻ അവതരിപ്പിച്ചത്.
ഇപ്പോൾ നിരവധി മികച്ച വേഷങ്ങൾ താരത്തിന് ലഭിക്കുന്നുണ്ട്. എങ്കിലും വാട്ട്സ്ആപ്പ് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഇദ്ദേഹം ഇപ്പോഴും അകന്നു നിൽക്കുകയാണ്. അതിനുള്ള കാരണം താരം തന്നെ തുറന്നു പറയുന്നുണ്ട്. ഒരു നമ്പർ ഉണ്ടായിരുന്നത് ജയിലിൽ പോയ സമയത്ത് കട്ടായി എന്ന് ഇദ്ദേഹം പറയുന്നു. തിരിച്ചു വന്നപ്പോൾ അത് ആക്ടീവ് ചെയ്ത് എടുക്കാൻ ഒന്നും തോന്നിയില്ല. ഏതാണ്ട് രണ്ടുമാസത്തോളം വാട്സ്ആപ്പ് ഒന്നും ഉപയോഗിച്ചിരുന്നില്ലല്ലോ . തിരിച്ചുവന്നപ്പോൾ അതിൻറെ ആവശ്യം ഇനിയും ഉണ്ടോ എന്നാണ് ചിന്തിച്ചത്.
ആ സമയങ്ങളിൽ ഏതൊക്കെ കണക്ഷൻ സൂക്ഷിക്കണം, സൂക്ഷിക്കേണ്ട എന്ന തീരുമാനത്തിലേക്ക് താൻ എത്തി. വസ്ത്രം, ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ എന്നിവയോട് ഒന്നും വലിയ താല്പര്യമില്ല. അതൊന്നും തന്നെ സംതൃപ്തിപ്പെടുത്താറുമില്ല. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചത് ജയിലിൽ കഴിഞ്ഞപ്പോൾ ആണ്. താരം പറയുന്നു. മികച്ച ഒരു അഭിനേതാവാണ് താനെന്ന് ഷൈൻ പലകുറി തെളിയിച്ചതാണ്.
പ്രശസ്ത സംവിധായകരടക്കം പലരും കുറുപ്പ് എന്ന ചിത്രത്തിലെ ഷൈനിൻ്റെ പ്രകടനത്തെ പുകഴ്ത്തിയിരുന്നു. പുതിയ പല ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. താൻ ഏറ്റെടുക്കുന്ന വേഷങ്ങൾ അതിൻറെ പൂർണതയോടെ അഭിനയിച്ചു ഫലിപ്പിക്കുവാൻ ഷൈനിന് കഴിയാറുണ്ട്.