എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നും തരൂര്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നെഹ്റു കുടുംബമുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നോമിനേഷന് നല്‍കില്ലെന്നാണ് എഐസിസി വ്യത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. മത്സരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായും ആര് മത്സരിക്കുന്നതിനെയും കുടുംബം എതിര്‍ക്കില്ലെന്നും എഐസിസി വൃത്തങ്ങള്‍ അറിയിച്ചു.
നെഹ്റു കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നെഹ്റു കുടുംബത്തില്‍ നിന്നും ആരും ഇല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നതാണ് ജി 23 താത്പ്പര്യപ്പെടുന്നത്. ശശി തരൂര്‍, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് അഭ്യൂഹങ്ങളില്‍ മുന്നില്‍. രാഹുലോ പ്രിയങ്കയോ മത്സരിക്കുകയാണെങ്കില്‍ വോട്ട് പൂര്‍ണമായും ഏകീകരിക്കപ്പെടുമെങ്കിലും ഗെലോട്ടിന്റെ കാര്യത്തില്‍ അതുണ്ടാകില്ലെന്നുമാാണ് ജി 23 ചൂണ്ടിക്കാട്ടുന്നത്.