കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുറച്ച് ശശി തരൂര്‍. ഇതിനായുള്ള നാമനിര്‍ദേശ പത്രിക തരൂര്‍ കൈപ്പറ്റി. ശശി തരൂര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് നാമനിര്‍ദേശ പത്രികാ ഫോം വാങ്ങിയത്.
രാവിലെ 11 മണി മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം തുടങ്ങി. ശശി തരൂര്‍ എംപിയുടെ പ്രതിനിധി എത്തിയാണ് പത്രികാ ഫോം വാങ്ങിയത്. ഈ മാസം 30ന് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തരൂരിന് പുറമെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള വിനോദ് സാത്തി, ഹിമാചല്‍ പ്രദേശില്‍ നിന്ന് ലക്ഷ്മികാന്ത് ശര്‍മ എന്നിവരും നാമനിര്‍ദേശ പത്രിക ഫോം വാങ്ങി. അശോക് ഗെലോട്ട് തിങ്കളാഴ്ച പത്രികാ ഫോം കൈപ്പറ്റും. വിമത സ്ഥാനാര്‍ത്ഥിയായി ജി 23ല്‍ നിന്ന് മനീഷ് തിവാരിയും മത്സരിക്കുമെന്നാണ് സൂചന. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതോടെ ജി 23 അപ്രസക്തമായെന്ന് അശോക് ചവാന് പറഞ്ഞു.
അതിനിടെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കങ്ങള്‍ രാജസ്ഥാനില്‍ സച്ചിന് പൈലറ്റ് ആരംഭിച്ചു. എംഎല്‍എമാരുമായി സച്ചിന് പൈലറ്റ് ആശയ വിനിമയം നടത്തി. ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണയും അശോക് ഗെലോട്ടിനാണ്.
രാജസ്ഥാനിലെ അജ്മീറിൽ മസ്ജിദിനുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം…
മലയാളികളുടെ ഇഷ്ട താരമാണ് സായ് കുമാർ.സായ് കുമാറിനെതിരെ സംവിധായകൻ കലാധരൻ ഉന്നയിച്ച വിമർശനമാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. സായ് കുമാർ അഭിനയിച്ച…
10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ.ശോഭാ സുരേന്ദ്രനാണ്…
ബിഗ്ബോസിലെ വ്യക്തമായ അസി റോക്കി സിജോയെ മർദ്ദിച്ചത് വലിയ ചർച്ച ആയിരുന്നു.സിജോയെ ഇടിച്ചത് ഗുരുതരമായ നിയമലംഘനമായതുകൊണ്ട് ഉടൻ തന്നെ അസി…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നവവധു ബൈക്കിൽ പോകുന്ന ഒരു വീഡിയോ ആണ്.കാജൽ ദത്ത എന്ന യുവതിയുടേതാണ് വീഡിയോ.വീഡിയോ…
ആദ്യ വീക്കില്‍ തന്നെ പുറത്തായ രതീഷ് കുമാർ ഷോയിലേക്ക് തിരിച്ച് കയറുന്നുവെന്ന വാർത്തയാണ് നാദിറ പങ്കുവെച്ചിരിക്കുന്നത്.വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ…