തനിക്ക് ഇഷ്ടപ്പെട്ട ജോലികളെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ് നടന് പൃഥ്വിരാജ്. അഭിനയത്തിലൂടെ വന്ന പൃഥ്വിരാജ് പിന്നീട് സംവിധാനത്തിലും കഴിവ് തെളിയിച്ചു, ഇതിനിടെ നിര്‍മ്മാണ രംഗത്തേക്ക് താരം കടന്നു. അങ്ങനെ കരിയറില്‍ മികച്ച നേട്ടം ഈ താരം സ്വന്തമാക്കി. തന്റെ പുതിയ തുടക്കത്തിന് സൂചന നല്കുന്ന ഒരു ചിത്രമാണ് പൃഥ്വിരാജ് ഇപ്പോള്‍ പങ്കുവെച്ചത്.
ദൂരെയുള്ള കാഴ്ചകള്‍ നോക്കി പിന്തിരിഞ്ഞു നില്ക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. ഇത് എന്തിന്റെ തുടക്കത്തിന് സൂചനയാണെന്ന് ആരാധകര്‍ ചോദിക്കുന്നു. പുതിയ സിനിമയുടെ സൂചനയാണോ എന്നും അതോ ജസ്റ്റ് ഒരു പോസ്റ്റ് മാത്രമാണോ എന്നും ആരാധകര്‍ക്കിടയില്‍ സംശയമുണ്ട്.
അതേസമയം താരത്തിന്റെ പുതിയ ചിത്രമായ എമ്പുരാന്റെ ലൊക്കേഷന്‍ ആയിരിക്കുമെന്നും ചിലര്‍ പറഞ്ഞു. ചിത്രത്തില്‍ കാണുന്ന സ്ഥലം കാശ്മീര്‍ ആണെന്ന് തോന്നുന്നു. ഈ അടുത്ത് എമ്പുരാന് ലൊക്കേഷന്‍ കണ്ടുപിടിക്കാനുള്ള യാത്രയിലാണെന്ന് അറിയിച്ചുകൊണ്ട് പൃഥ്വിരാജ് ഫോട്ടോ പങ്കുവെച്ചു.
സിനിമയ്ക്ക് രാജ്യത്തിനകത്തും പുറത്തും ലൊക്കേഷനുകളുണ്ട്. അവ കണ്ടെത്താന്‍ ഒട്ടേറെ രാജ്യങ്ങളിലും പോകേണ്ടതുണ്ടെന്നും പൃഥ്വി പറഞ്ഞിരുന്നതായി ബൈജു വ്യക്തമാക്കിയിരുന്നു. ലൂസിഫര്‍ പറഞ്ഞു നിര്‍ത്തിയത് തന്നെ ഹോളീവുഡ് സിനിമ സ്റ്റൈലിലാണ്. ലൊക്കേഷന്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ എമ്പുരാനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പ്രേക്ഷക മനസ്സില്‍ വാനോളം ഉയരുകാണ്.