കേരളക്കര ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് തെരുവുനായ ആക്രമണം. ഇതില്‍ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര് എത്തുന്നുണ്ട്. ഒരു കൂട്ടം ആളുകള്‍ തെരുവ് നായകളെ കൊല്ലണം എന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ കൊല്ലരുതെന്നും ആവശ്യപ്പെടുന്നു.
ഇപ്പോഴിതാ എഴുത്തുക്കാരി എസ്. ശാരദക്കുട്ടിയും ഇതില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. മാലിന്യം വലിച്ചെറിയുന്നതുകൊണ്ടാണ് തെരുവുനായ പെരുകുന്നത് എന്ന് ശാരദക്കുട്ടി പറയുന്നു.
തെരുവുനായ പെരുകുന്നതിന്റെ പ്രധാന കാരണം മാലിന്യം വലിച്ചെറിയുന്നതു തന്നെയാണ്. അതു ചെയ്യുന്നത് മനുഷ്യന് മാത്രമാണ്. വിദേശരാജ്യങ്ങളില്‍ പെരുകുന്ന മലയാളികള്‍ അവിടെ മാലിന്യം വലിച്ചെറിയില്ല. കാരണം, കനത്ത ഫൈനും വലിയ ശിക്ഷയും കിട്ടും. പരിഹാരം കാണുന്നത് ദീര്‍ഘവീക്ഷണത്തോടെയാകണം. ചാനല്‍ച്ചര്‍ച്ചകള്‍ പോലെ ക്ഷണമാത്ര പരിഹാരമാകരുത്.
തെരുവുനായകള്‍ പെരുകുന്നതില്‍ മനുഷ്യനുള്ള പങ്ക് വിസ്മരിക്കുന്നതാണെളുപ്പം.
ഇറച്ചിക്കടകളായാലും കാറ്ററിങ് സെന്ററുകളായാലും വീടുകളായാലും വ്യക്തികളായാലും ശാസ്ത്രീയമായി മാലിന്യനിര്‍മ്മാര്‍ജ്ജനം നടത്തിയില്ലെങ്കില്‍ കനത്ത ശിക്ഷ ഉറപ്പാക്കൂ .
ഹെല്‍മെറ്റും മാസ്കും ലൈസന്‍സും നിര്ബ്ബന്ധമാക്കാമെങ്കില് , മേഃ അടക്കുന്നത് നിര്ബ്ബന്ധമാക്കാമെങ്കില്, പ്ലാസ്റ്റിക് നിരോധനം സാധ്യമാക്കാമെങ്കില് മാലിന്യ നിര്‍മ്മാര്‍ജ്ജനവും സുസാധ്യമാണ്. സര്‍ക്കാരിന് മനുഷ്യ സുരക്ഷയില്‍ ഒരു നിര്‍ബന്ധബുദ്ധി ഉണ്ടായാല്‍ മാത്രം മതി. സാമൂഹ്യ പ്രശ്നങ്ങളെ പരിഹരിക്കേണ്ടത് അതിന്റെ ഉറവിടങ്ങളില്‍ നിന്നു തന്നെയാകണം. എസ്.ശാരദക്കുട്ടി കുറിച്ചു.