കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എം.പി ഇടപെടുന്നില്ലാരോപിച്ച് എസ്എഫ്ഐ നടത്തിയ മാര്‍ച്ച് അക്രമസാക്തമാവുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് ഇരച്ചു കയറിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തു. ഓഫിസിലെ കമ്പ്യൂട്ടറുകള്‍ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും അടിച്ചുതകര്‍ത്തിട്ടുണ്ട്. ഓഫിസ് സ്റ്റാഫായ അഗസ്റ്റിന് പുല്‍പ്പള്ളിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരുക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി
സിപിഐഎം ജില്ലാ സെക്രട്ടറിയാണ് എംപിയുടെ ഓഫിസ് അടിച്ചു തകര്‍ക്കുന്നതിന് വേണ്ടി എസ്എഫ്ഐ പ്രവര്‍ത്തകരെ അയച്ചതെന്ന് ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന് ആരോപിച്ചു. എസ്എഫ്ഐ അക്രമത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദിഖ് എംഎല്‍എയും ചൂണ്ടിക്കാട്ടി.