പ്രശസ്ത ചലച്ചിത്ര സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസ്സായിരുന്നു ഇവർക്ക്. രജനി എന്ന പേരിലും ശ്രീലക്ഷ്മി അറിയപ്പെടുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിക്ക് സംസ്കാരം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. പല സിനിമകളിലും പരമ്പരകളിലും ഷോർട്ട് ഫിലിം മുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ശ്രീലക്ഷ്മി. ചങ്ങനാശ്ശേരിയിൽ ഉള്ള കുറിച്ചി സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളാണ് ശ്രീലക്ഷ്മി. തലശ്ശേരി മാഹി സ്വദേശിയായ വിനോദ് ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്.
രണ്ടു മക്കളാണ് ദമ്പതികൾക്ക് ഉള്ളത്. ഇവർ വിദ്യാർഥികളാണ്. വൈഷ്ണവ്, അഭിനവ് എന്നാണ് ഇവരുടെ പേരുകൾ. നൃത്തം അഭ്യസിച്ചിട്ടുണ്ട് ശ്രീലക്ഷ്മി. ചെല്ലപ്പൻ ഭവാനി ദേവിയുടെ ഭാരതീയ നൃത്ത കലാ ക്ഷേത്രത്തിൽ ആണ് താരം നൃത്തം അഭ്യസിച്ചത്. അതിനു ശേഷം പിന്നീട് അരങ്ങേറ്റം കുറിച്ചു.
ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ബാലേകളിൽ ശ്രീലക്ഷ്മി. തൃപ്പൂണിത്തറ ഉള്ള അരവിന്ദാക്ഷമേനോൻ ജയകേരള നൃത്തകലാലയത്തിൽ ആണ് വിവിധ ബാലെകളിൽ താരം അഭിനയിച്ചിട്ടുള്ളത്. അഖിലകേരള നൃത്തകലാലയം ത്തിൻറെ സംസ്ഥാന പുരസ്കാര ജേതാവ് കൂടിയാണ് ശ്രീലക്ഷ്മി.
2020 ലാണ് ശ്രീലക്ഷ്മി പുരസ്കാരം നേടുന്നത്. അർധാന എന്ന ബാല യിലെ അഭിനയത്തിനാണ് പുരസ്കാരം നേടിയത്. പത്തനംതിട്ടയിലുള്ള മുദ്ര നൃത്ത വേദിയുടെ ബാലേ ആയിരുന്നു ഇത്. സചിവോത്തമപുരത്തുള്ള യുവരശ്മി ലൈബ്രറിയുടെ മികച്ച കലാകാരിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട് ശ്രീലക്ഷ്മിക്ക്.