സീരിയല്‍ നടന് രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു കണ്ടെത്തിയത്. രമേശിന്
സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിച്ച വിവരം. മരണ കാരണം വ്യക്തമല്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ വാര്‍ത്ത അറിഞ്ഞ് നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിച്ചു എത്തുന്നത്.
അതേസമയം നാടകരംഗത്തിലൂടെ കലാരംഗത്ത് എത്തിയ നടനാണ് രമേശ് വലിയശാല , പിന്നീട് മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടനായി മാറുകയായിരുന്നു ഇദ്ദേഹം. 22 വര്‍ഷമായി സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു. അധികവും വില്ലന്‍ വേഷങ്ങളിലാണ് എത്തിയത്. ഗവണ്മെന്റ് മോഡല്‍ സ്കൂളിലാണ് രമേശ് വലിയശാലയുടെ പ്രാഥമിക വിദ്യാഭ്യാസം.
തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന് ഡോ. ജനാര്ദനന് അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്ക്രീനിന്റെയും ഭാഗമായി. ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കള്‍ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്. ഇതിന് മുമ്പ് നിരവധി സീരിയലുകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തിട്ടുണ്ട്.