എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ വിശാല അധികാരങ്ങള്‍ ശരിവച്ച് സുപ്രിംകോടതി. വസ്തുവകകള്‍ കണ്ടുകെട്ടാം, സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താം, അറസ്റ്റ് ചെയ്യാം എന്നിവയുള്‍പ്പെടെ ഇ.ഡിയുടെ അധികാരങ്ങളാണ് സുപ്രിംകോടതി ശരിവച്ചത്. ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
കുറ്റാരോപിതര്‍ക്ക് ഇസിഐആര്‍ കോപ്പി കൈമാറണമെന്ന് നിര്‍ബന്ധമില്ലെന്നും സുപ്രിംകോടതി അറിയിച്ചു. ഇ.ഡി ഉദ്യോഗസ്ഥര്‍ പൊലീസുകാരല്ലെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ മുമ്പാകെ രേഖപ്പെടുത്തിയ മൊഴികള്‍ തെളിവായി കണക്കാക്കാന്‍ മാത്രം സാധുവാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ അറസ്റ്റിന്റെ കാരണം വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
കള്ളപ്പണ നിരോധിത നിയമത്തിന് കീഴില്‍ കള്ളപ്പമണം വെളുപ്പിക്കല്‍ പ്രധാനപ്പെട്ട കുറ്റമാണെന്നും കോടതി വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്റിന്റെ പല നടപടികളും ഭരണഘടന നല്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടികാട്ടി 244 ലധികം ഹര്‍ജികള്‍ ലഭിച്ചിരുന്നു. ഇതില്‍ കാര്‍ത്തി ചിദംബരം, അനില്‍ ദേശ്മുഖ് എന്നിവരുടെ ഹര്‍ജികളും ഉണ്ടായിരുന്നു. ഇവ പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.