നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രിംകോടതി. ജനുവരി 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ ആറു മാസം കൂടി സമയം തേടി ജഡ്ജി ഹണി എം.വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിചാരണയുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം നല്‍കണം. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപ് നല്കിയ ഹര്‍ജിയും സുപ്രിംകോടതി പരിഗണിച്ചിരുന്നു.
സര്‍ക്കാരും പരാതിക്കാരിയും കേസ് നടപടികള്‍ നീട്ടിക്കൊണ്ടു പോകുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന് അറിയിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സുപ്രിംകോടതി ഇടപെട്ടില്ല. ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉള്‍പ്പെട്ട ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിച്ചത്.