Kerala News

‘നിങ്ങള്‍ നിങ്ങളുടെ അവകാശങ്ങള്‍ ദുരുപയോഗം ചെയ്തു’; സനാതന ധര്‍മ വിവാദത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ദില്ലി:സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദ പ്രസ്തവനയില്‍ ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി.

- Advertisement -

അഭിപ്രായ സ്വാതന്ത്ര്യത്തിനും, മത സ്വാതന്ത്ര്യത്തിനും ഭരണഘടന നല്‍കുന്ന അവകാശം ഉദയ നിധി സ്റ്റാലിന്‍ ലംഘിച്ചെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേത് ആണ് പരാമര്‍ശം. സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളിലുള്ള കേസുകള്‍ എല്ലാം ഒരു സ്ഥലത്തേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് ഉദയനിധി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. അഭിപ്രായ സ്വാതന്ത്ര്യത്തിനും, മത സ്വാതന്ത്ര്യത്തിനും ഭരണഘടന നല്‍കുന്ന അവകാശം ഉദയ നിധി സ്റ്റാലിന്‍ ലംഘിച്ചു.

ഉദയ നിധി സ്റ്റാലിന്‍ മന്ത്രിയാണ് , ഒരു സാധാരണ വ്യക്തിയല്ല. നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പ്രത്യാഘാതം ഉദയ നിധി സ്റ്റാലിന് അറിയാവുന്നത് ആണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

അതേസമയം ഉദയനിധിയുടെ ഹര്‍ജി അടുത്ത വെള്ളി ആഴ്ച്ച പരിഗണിക്കാന്‍ ആയി സുപ്രീം കോടതി മാറ്റി.കഴിഞ്ഞ സെപ്തംബറിലാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വരുന്നത്.

സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, മലേറിയയും ഡെങ്കിയും പോലെ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് ആയിരുന്നു ഉദയ നിധി സ്റ്റാലിന്റെ പ്രസ്താവന.

ജാതിവ്യവസ്ഥയെ ആണ് താന്‍ എതിര്‍ക്കുന്നതെന്ന് പിന്നീട് ഉദയനിധി സ്റ്റാലിന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ വിഷയം ബിജെപി ദേശീയതലത്തില്‍ ചര്‍ച്ചയാക്കുകയായിരുന്നു.

 

Abin Sunny

Recent Posts

‘സുമിത്ര’യുടെ വരന്‍ ‘കുടുംബവിളക്ക്’ ക്യാമറാമാന്‍.സന്തോഷം പങ്കിട്ട് താരം

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് സുമിത്ര. പരമ്പര സൂപ്പര്‍ ഹിറ്റായതോടെ മീര വാസുദേവും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ രംഗത്തെ മിന്നും…

53 mins ago

പേരിനൊരു വാലുണ്ടെങ്കിൽ അവസരങ്ങൾ ഉണ്ടാകും.എന്റെ പേരിന് ജാതിയും മതവുമായൊന്നും ഒരു ബന്ധവുമില്ല

മലയാളികൾക്ക് സുപരിചിതയായ താരമാണ് മഹിമ നമ്പ്യാർ.തന്റെ പേരിൽ ജാതി പേര് ചേർത്തത് സംബന്ധിച്ച് നടി മഹിമ നമ്പ്യാർ നൽകിയ വിശദീകരണം…

2 hours ago

അണ്ണന്‍ അണ്ണന്റെ ഭാര്യക്ക് വേണ്ടി വോട്ട് പിടിച്ചോ.സിബിന്‍ ‘ദുരന്തം’ എന്ന വാക്കിന്റെ പര്യായം: ഉമ്മാക്കി കണ്ട് പേടിക്കില്ല,വിമർശനവുമായി അപ്സരയുടെ ഭർത്താവ്

സിബിനെതിരെ രൂക്ഷവിമർശനവുമായി സഹമത്സരാർത്ഥി അപ്സരയുടെ ഭർത്താവ് ആല്‍ബി ഫ്രാന്‍സിസ്. ബിഗ് ബോസിനും ഏഷ്യാനെറ്റിനും താല്‍പര്യമുള്ള മത്സരാർത്ഥികളാണ് ഷോയില്‍ തുടർന്ന് പോകുന്നതെന്ന…

3 hours ago

ബിഗ് ബോസ് ഒന്നും ചെയ്യേണ്ട ഞാൻ ചെയ്തോളാം.നോറയുടെ വായടപ്പിച്ച് ബിഗ് ബോസ്,മറുപടി കേട്ട് അമ്പരന്ന് താരം

മലയാളികൾക്ക് സുപരിചിതമായ താരമാണ് നോറ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.കഴിഞ്ഞ ദിവസം ഫാമിലി ടാസ്കിന്റെ ഭാഗമായി നോറയുടെ കുടുംബം ഹൗസിൽ എത്തിയിരുന്നു.…

3 hours ago

ആദ്യ രാത്രിയിലാണ് ഞാന്‍ അത് അറിയുന്നത്. കാരണം അന്നത്തെ ദിവസം ആരും കുടിച്ച് വൈകി വരില്ലല്ലോ.തുറന്ന് പറഞ്ഞ് ശോഭ

മലയാളികൾക്ക് സുപരിചിതമാണ് ശോഭ വിശ്വനാഥ് .ബിഗ് ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും സുഹൃത്തില്‍ നിന്നുണ്ടായ ചതിയെക്കുറിച്ചുമൊക്കെ ശോഭ…

5 hours ago

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

16 hours ago