ദില്ലി:സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദ പ്രസ്തവനയില്‍ ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി.
അഭിപ്രായ സ്വാതന്ത്ര്യത്തിനും, മത സ്വാതന്ത്ര്യത്തിനും ഭരണഘടന നല്കുന്ന അവകാശം ഉദയ നിധി സ്റ്റാലിന് ലംഘിച്ചെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേത് ആണ് പരാമര്‍ശം. സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളിലുള്ള കേസുകള്‍ എല്ലാം ഒരു സ്ഥലത്തേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് ഉദയനിധി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
BIG BREAKING NEWS 🚨 Supreme Court rebukes Udhayanidhi Stalin on Sanatan Dharma remarks.
“You have abused your rights. You should have realised the consequences. You are a Minister, not a layman” – SC said ⚡
Senior Congress leader Abhishek Manu Singhvi appeared on the behalf… pic.twitter.com/TK4BDYmTry
— Times Algebra (@TimesAlgebraIND) March 4, 2024
ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. അഭിപ്രായ സ്വാതന്ത്ര്യത്തിനും, മത സ്വാതന്ത്ര്യത്തിനും ഭരണഘടന നല്കുന്ന അവകാശം ഉദയ നിധി സ്റ്റാലിന് ലംഘിച്ചു.
ഉദയ നിധി സ്റ്റാലിന് മന്ത്രിയാണ് , ഒരു സാധാരണ വ്യക്തിയല്ല. നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പ്രത്യാഘാതം ഉദയ നിധി സ്റ്റാലിന് അറിയാവുന്നത് ആണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം ഉദയനിധിയുടെ ഹര്‍ജി അടുത്ത വെള്ളി ആഴ്ച്ച പരിഗണിക്കാന്‍ ആയി സുപ്രീം കോടതി മാറ്റി.കഴിഞ്ഞ സെപ്തംബറിലാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വരുന്നത്.
സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, മലേറിയയും ഡെങ്കിയും പോലെ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് ആയിരുന്നു ഉദയ നിധി സ്റ്റാലിന്റെ പ്രസ്താവന.
ജാതിവ്യവസ്ഥയെ ആണ് താന്‍ എതിര്‍ക്കുന്നതെന്ന് പിന്നീട് ഉദയനിധി സ്റ്റാലിന് വിശദീകരിച്ചിരുന്നു. എന്നാല്‍ വിഷയം ബിജെപി ദേശീയതലത്തില്‍ ചര്‍ച്ചയാക്കുകയായിരുന്നു.