പരമ്പര പാടാത്ത പൈങ്കിളിയില് ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് നടന് സൂരജ് സണ്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ വലിയൊരു സ്ഥാനം ഈ നടന് നേടിയെടുത്തു. എന്നാല്‍ ഈ സീരിയലിന്റെ പകുതിവെച്ച് താരം പിന്മാറുകയായിരുന്നു. എങ്കിലും സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷം പങ്കുവെച്ച് സൂരജ് എത്താറുണ്ട്.
ഇപ്പോള്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നതിന്റെ സന്തോഷത്തിലാണ് നടന്. ഇത്തവണ ഒരു ഭക്തിഗാനത്തിന്റെ ആല്‍ബത്തിലൂടെയാണ് സൂരജ് വന്നത്. ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തനിക്ക് കിട്ടിയ പുതിയ അവസരത്തെ കുറിച്ച് നടന് പറയുന്നുണ്ട് .
പിറകില്‍ ഇരുന്നുകൊണ്ട് അവരുടെ കണ്ണിലൂടെ എന്നെ കാണുന്ന ഈ കാഴ്ച്ച വല്ലാത്തൊരു ഫീലാണ്. അഭിനയിക്കാന്‍ വേണ്ടി ചാന്‍സ് നോക്കി നടന്ന കാലത്ത് കറങ്ങിത്തിരിഞ്ഞു വീട്ടിലെത്തിയാല്‍ ആരും കാണാതെ അച്ഛന് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. പെട്ടെന്ന് തന്നെ നീ സിനിമയില്‍ അഭിനയിക്കുമോ? അപ്പോള്‍ ഞാന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട് അച്ഛാ. ഞാന്‍ ഒരു പ്രൊഡ്യൂസറുടെയോ സിനിമാനടന്റെയോ ഒന്നും മകനല്ല ഒരു പാവം ഡ്രൈവറുടെ മകനാണ് അപ്പോള്‍ കുറച്ചു കഷ്ടപ്പെട്ട് മാത്രമേ ലക്ഷ്യത്തില്‍ എത്താന്‍ പറ്റു. ഒരു ദിവസം അച്ഛന് തിയേറ്ററില്‍ കൊണ്ടുപോയി സിനിമ കാണിക്കും എന്ന് ഈ ആല്‍ബം വീഡിയോ കാണുമ്പോഴും വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. ഞാന്‍ പറഞ്ഞു ജനുവരി എന്റെ ജീവിതം മാറ്റി മറിക്കും ഉറപ്പാണ് അച്ഛായെന്നുമായിരുന്നു താന്‍ മറുപടി നല്‍കിയെന്ന് സൂരജ് കുറിച്ചിട്ടുണ്ട്.
അഭിജിത് കൊല്ലം ആലപിച്ച ശ്രീരാഗസാഗരം അതില്‍ നീരാടും എന്ന ഗാനം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.