മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് സ്റ്റാർ മാജിക്. ഫ്ലവേഴ്സ് ടിവിയിൽ ആണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്. പച്ചയായ വംശീയാധിക്ഷേപം, സ്ത്രീവിരുദ്ധ, ബോഡി ഷെയ്മിങ് എന്നിവയൊക്കെയാണ് ഈ പരിപാടിയിൽ സ്ഥിരമായി പറയാറുള്ള “തമാശകൾ”. പക്ഷേ മലയാളികൾ ഇതെല്ലാം അങ്ങേയറ്റം ആസ്വദിക്കുകയും ചെയ്യുന്നു എന്നതാണ് വസ്തുത. നമുക്കൊക്കെ ചിന്തിക്കാവുന്നതിലും അപ്പുറമാണ് ഈ പരിപാടിക്ക് ഉള്ള ആരാധകർ. ഈ പരിപാടിയെക്കുറിച്ച് എന്തെങ്കിലും വിമർശനം ആരെങ്കിലും നടത്തിയാൽ അവരെ എല്ലാം കൂട്ടമായി ആക്രമിക്കുക എന്നതാണ് ആരാധകരുടെ പതിവ്. എന്നാൽ ഇപ്പോൾ ആദ്യമായി സ്റ്റാർ മാജിക് ആരാധകരുടെ ഭാഗത്തുനിന്ന് തന്നെ ആദ്യമായി വിമർശനം വന്നിരിക്കുകയാണ്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു സ്റ്റാർ മാജിക് എപ്പിസോഡ് സന്തോഷ് പണ്ഡിറ്റ് അതിഥിയായി എത്തിയിരുന്നു. സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചു എന്നാണ് ഇപ്പോൾ ഉയർന്ന വിമർശനം. പാട്ടുപാടുവാൻ വേണ്ടി സന്തോഷ് പണ്ഡിറ്റിനെ ക്ഷണിച്ചു. സന്തോഷ് പാടുന്നതിന് ഇടക്കി ട്യൂൺ മാറ്റി അവർ വേറെ ഒരു പാട്ടു പാടി. ഈ പ്രവണത ഒട്ടും ശരിയായില്ല എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. പരിപാടിയിൽ പങ്കെടുത്ത നവ്യാനായർ, നിത്യ ദാസ് എന്നിവക്കെതിരെ ആണ് വലിയ രീതിയിലുള്ള അധിക്ഷേപം നടക്കുന്നത്. അവതാരിക ലക്ഷ്മി നക്ഷത്രയ്ക്ക് എതിരെയും വലിയ വിമർശനങ്ങൾ വരുന്നുണ്ട്. എന്നാൽ അതേസമയം ഒരാൾ മാത്രം കയ്യടി നേടുകയാണ്.
സന്തോഷ് പണ്ഡിറ്റ് അപമാനിക്കപ്പെട്ടപ്പോൾ ഒരാൾ മാത്രമാണ് അദ്ദേഹത്തെ മാനസികമായി പിന്തുണച്ചത്. ടീം എന്ന് ആരാധകർ വിളിക്കുന്ന ബിനീഷ് ബാസ്റ്റിൻ ആണ് സന്തോഷ് പണ്ഡിറ്റിന് മാനസിക പിന്തുണയുമായി എത്തിയത്. സന്തോഷ് പണ്ഡിറ്റിനെ എല്ലാവരും കൂടി അപമാനിച്ചപ്പോൾ ബിനീഷ് ബാസ്റ്റ്യൻ അദ്ദേഹത്തിൻറെ അടുത്ത് വന്നു എന്തോ പറയുന്നത് നമുക്ക് എപ്പിസോഡിൽ കാണാം. അതൊന്നും സാരമില്ല എന്ന അർത്ഥത്തിൽ സന്തോഷ് പണ്ഡിറ്റ് തല ആട്ടുന്നതും വീഡിയോയിൽ കാണാം.
വലിയ രീതിയിലുള്ള വിമർശനമാണ് ഈ സംഭവത്തിനുശേഷം പരിപാടി നേരിടുന്നത്. ആരാധകരുടെ ഭാഗത്തു നിന്നു തന്നെയാണ് വിമർശനങ്ങൾ വരുന്നത്. ഇത്രയും കാലം ഈ പരിപാടിക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ അവരെ മുഴുവൻ പൊങ്കാല ഇടുന്ന അതേ ആരാധകർ തന്നെയാണ് ഇപ്പോൾ ഈ പരിപാടിയെ ആദ്യമായി വിമർശിക്കുന്നത്. ഇതുകൊണ്ടൊന്നും ഈ പരിപാടിയുടെ ആരാധകർ കുറഞ്ഞു പോകില്ല എന്നത് ഉറപ്പാണ്. കാരണം 100% സാക്ഷരത ഉണ്ടെങ്കിലും ഇപ്പോഴും ഭൂരിഭാഗം മലയാളികളും മന്ദബുദ്ധികൾ തന്നെയാണ്. അവറ്റകളെ പറ്റിക്കാൻ ഇതുപോലുള്ള പരിപാടികൾ തന്നെ വേണമെന്ന് ചാനലുകാർക്ക് നന്നായി അറിയാം.