ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ആദ്യ മത്സരത്തിനുള്ള സ്ക്വാഡില്‍ മാത്രമാണ് മലയാളി ബാറ്റര്‍ സഞ്ജു സാംസണുണ്ടായിരുന്നത്. മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിന് അവസരം ലഭിച്ചില്ല. ഇതോടെ നാട്ടിലേക്ക് മടങ്ങുകയാണ് സഞ്ജു. ഇന്‍സ്റ്റഗ്രാമില്‍ വൈകാരികമായാണ് സഞ്ജു പ്രതികരിച്ചത്.
View this post on Instagram
ഇന്ത്യന്‍ ടീം ജേഴ്സിയില്‍ ബാറ്റുമായി നില്ക്കുന്ന ഫോട്ടോയാണ് സഞ്ജു പങ്കുവച്ചത്. വീട്ടിലേക്ക് മടങ്ങുന്നു, എല്ലാവര്ക്കും നന്ദി, സഞ്ജു ഫോട്ടോയോടപ്പം കുറിച്ചു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്ക് മുമ്പ് ഇന്ത്യന്‍ താരങ്ങളുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍ ഏറ്റവും വൈറലായത് സഞ്ജുവിന്റെ ചിത്രമായിരുന്നു.
സൗതാംപ്ടണിലെ ആദ്യ ട്വന്റി20യില്‍ ദീപക് ഹൂഡയ്ക്ക് അവസരം നല്‍കാനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചത്. കോലി, ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ളവര്‍ രണ്ടാം ട്വന്റി20 മുതല്‍ ടീമിനൊപ്പം ചേരുന്നതോടെ സഞ്ജുവിനും രാഹുല്‍ ത്രിപാഠി ഉള്‍പ്പെടെയുള്ള താരങ്ങളും നാട്ടിലേക്ക് തിരിക്കും.
അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്കായി 42 പന്തില്‍ 77 റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്കും സഞ്ജു പരിഗണിക്കപ്പെട്ടു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ സഞ്ജുവിന് മികവിനൊത്ത് ഉയരാനായില്ല. ആദ്യ പന്തില്‍ 30 പന്തില്‍ 38 റണ്‍സെടുത്ത സഞ്ജു രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു.