സഞ്ചാരി പരിപാടിയിലൂടെ ലേകത്തെ മുക്കും മൂലയും പ്രേക്ഷകരെ കാണിച്ച് തന്ന മറ്റൊരു വ്യക്തി ഉണ്ടാവില്ല. അത്രക്കും വ്യക്തമായാണ് ഓരോ സ്ഥലങ്ങളെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചെല്ലാം സന്തോഷ് ജോര്‍ജ്ജ് പരിചയപ്പെടുത്തിയത്. തന്റെ വേറിട്ട അവതരണത്തിനും ആരാധകര്‍ ഏറെയാണ്.
ഇപ്പോള്‍ അദ്ദേഹം മരണക്കിടക്കയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ കഥയും പറഞ്ഞിരിക്കുകയാണ്. വീഡിയോ പങ്കുവെച്ചാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഗാള്‍ ബ്ലാഡര്‍ എടുത്തു കളഞ്ഞ ഓപ്പറേഷന് ശേഷമായിരുന്നു സ്ഥിതി ഗുരുതരാവസ്ഥയിലായത്.
ഹൃദയമിടിപ്പ് ഗണ്യമായി കുറഞ്ഞ അവസ്ഥയിലായ സന്തോഷിന്റെ വയറ്റില്‍ ഓപ്പറേഷന് ശേഷം കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രക്തസ്രാവം ഉണ്ടായതായും രക്തം കട്ടപിടിച്ചതായും സ്കാനില്‍ കണ്ടെത്തുകയായിരുന്നു.
ഇതോടൊപ്പം ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും വന്നതോടെ നിലഗുരുതരമാവുകയായിരുന്നു. ഇതോടെ അദ്ദേഹം അബോധാവസ്ഥയിലായി. ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു. ഡോക്ടര്‍മാരുടെ അശാന്ത പരിശ്രമത്തിനൊടുവിലാണ് അദ്ദേഹം ദിവസങ്ങള്‍ക്ക് ശേഷം പൂര്‍വ്വസ്ഥിതിയിലേക്ക് പതിയെ മടങ്ങി വന്നത്.
തന്റെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ആ അവസ്ഥയെക്കുറിച്ച് സന്തോഷ് തന്നെ പങ്കുവെച്ചിരിക്കുകയാണ്. ഒരു വീഡിയോ വഴിയാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതിനൊപ്പം ചിത്രം കൂടി കണ്ടതോടെ പ്രേക്ഷകരും അത്ഭതപ്പെട്ടിരിക്കുകയാണ്. അത്രയ്ക്കും ഭീകരമായ അവസ്ഥയില്‍ നിന്നാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വന്നത്.