മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഈ താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ നായിക സാമന്ത ആയിരുന്നു എന്നതുകൊണ്ടാണ്. അടുത്തിടെ ആയിരുന്നു താരം വിവാഹമോചനം നേടിയത്. തെലുങ്ക് താരം നാഗചൈതന്യയേ ആണ് താരം വിവാഹമോചനം ചെയ്തത്. പത്തു വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. നാലാം വിവാഹവാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ആയിരുന്നു ഇരുവരും വിവാഹമോചനം നേടിയത്.
പരസ്പരധാരണയോടെ ആയിരുന്നു ഇരുവരും പിരിഞ്ഞത്. എന്നാൽ എന്താണ് ഡിവോഴ്സ് ചെയ്യാനുള്ള കാരണം എന്ന് ഇരുവരും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. നാഗചൈതന്യ ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ സാമന്ത അതിന് തയ്യാറായിരുന്നില്ല എന്നുമൊക്കെയാണ് ചില ആളുകൾ പറഞ്ഞു പരത്തുന്നത്. സാമന്ത ഗർഭിണി ആയിരുന്നു എന്നും എന്നാൽ അവൾക്ക് താൽപര്യമില്ലാത്തതുകൊണ്ട് സാമന്ത കുഞ്ഞിനെ അബോർഷൻ നടത്തി എന്നും ഒക്കെ വേറെ ചില ആളുകൾ പറഞ്ഞു പരത്തുന്നു. എന്നാൽ ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പറഞ്ഞുപരത്തുന്നത് ഏറെ വേദനിപ്പിക്കുന്നു എന്ന് സാമന്ത തന്നെ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു.
നാഗചൈതന്യയ്ക്ക് അവിഹിത ബന്ധം ഉണ്ട് എന്നാണ് വേറെ ചില ആളുകൾ പറയുന്നത്. അതേസമയം സാമന്ത ഗ്ലാമർ വേഷങ്ങൾ സ്വീകരിക്കുന്നതിനോട് ഭർത്താവിന് യോജിപ്പുണ്ടായിരുന്നില്ല എന്നാണ് വേറെ ചില ആളുകളുടെ കണ്ടുപിടുത്തം. ഇതിനു തെളിവായി ഇവർ ചില കാര്യങ്ങൾ ഉയർത്തിക്കാണിക്കുന്നു. വിവാഹമോചനം കഴിഞ്ഞശേഷമാണ് സാമന്ത കൂടുതൽ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്താൻ തുടങ്ങിയത്. ഇതു കൂടാതെ പുഷ്പ എന്ന ചിത്രത്തിൽ താരം ഒരു ഐറ്റം ഡാൻസ് ചെയ്യുവാൻ തീരുമാനിക്കുന്നു. കരിയറിൽ ആദ്യമായി ആണ് സാമന്ത ഒരു ഐറ്റം ഡാൻസ് ചെയ്യുന്നത്. ഇതു കൂടാതെ ഒരു ഇൻറർനാഷണൽ സീരീസിൽ താരം ഒരു ബൈസെക്ഷ്വൽ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഒരുങ്ങുന്നു. ഇതൊക്കെയാണ് ചില ഞരമ്പ് രോഗികൾക്ക് അഭ്യൂഹങ്ങൾ പറഞ്ഞു പരത്താൻ കാരണമായി മാറിയത്.
എന്നാൽ ഇപ്പോൾ മറ്റൊരു വിശേഷമാണ് താരം പങ്കുവയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 20 മില്യൺ ഫോളോവേഴ്സ് തികഞ്ഞു താരത്തിന്. ഒരുപക്ഷേ വിവാഹമോചന വാർത്തയ്ക്ക് ശേഷം വരുന്ന നടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തയാണ് ഇത്. 20 മില്യൺ എന്ന് പറഞ്ഞാൽ എത്രയാണ് എന്ന് അറിയുമോ? ഇതു വായിക്കുന്നവരിൽ മിക്കവരും സ്കൂളിൽ പോയിട്ടില്ല എന്നത് കൊണ്ട് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകണമെന്നില്ല. 20 മില്യൻ എന്ന് പറഞ്ഞാൽ രണ്ടുകോടി ആണ്. എന്തായാലും ഈ അസാമാന്യ നേട്ടത്തിന് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ഇപ്പോൾ നിരവധി ആളുകൾ.