നാലു വർഷങ്ങൾക്കു മുമ്പാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. ഗോവയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. രണ്ടുദിവസത്തെ പരിപാടി ആയിരുന്നു വിവാഹം. ഇരുവരും വിവാഹമോചനം നേടി ഇല്ലായിരുന്നുവെങ്കിൽ, ഇന്ന് നാലാം വിവാഹവാർഷികം ആഘോഷിക്കേണ്ടവർ ആണ് ഇവർ.
ഇപ്പോൾ കഴിഞ്ഞവർഷം സാമന്ത കുറിച്ച വിവാഹ വാർഷിക ആശംസ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. “നീ എൻ്റെത് ആണ്, ഞാൻ നിൻ്റെതും, നമുക്കു മുന്നിലുള്ള തടസ്സങ്ങളെല്ലാം നമ്മൾ ഒരുമിച്ചു നീക്കും! ഹാപ്പി ആനിവേഴ്സറി ഭർത്താവേ” – ഇതായിരുന്നു സാമന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിനൊപ്പം ഇരുവരും നിൽക്കുന്ന ഒരു ചിത്രവും സാമന്ത പങ്കുവെച്ചു. 2020 നവംബർ മാസത്തിൽ ഇരുവരും മാലിദീപ്ലേക്ക് ഒരു ട്രിപ്പ് പോവുകയും ചെയ്തിരുന്നു. നാഗചൈതന്യയുടെ പിറന്നാൾ ആഘോഷിക്കുന്ന വേണ്ടിയായിരുന്നു ഇരുവരും മാലിദ്വീപിലേക്ക് പോയത്.
ഇതിനുശേഷം സാമന്ത മാധ്യമങ്ങൾക്ക് ഒരു അഭിമുഖവും നൽകിയിരുന്നു. അഭിമുഖത്തിൽ സാമന്ത പറഞ്ഞത് ഇങ്ങനെ ആയിരുന്നു. “ഒരു കുടുംബമായി സെറ്റിൽ ചെയ്യുവാനുള്ള യഥാർത്ഥ സമയം ഇതാണ് എന്നാണ് തോന്നുന്നത്”. സാമന്ത ഇതിനുശേഷം പുതിയ പ്രോജക്ടുകൾ എടുക്കുന്നതും നിർത്തി. ഒരു കുട്ടിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് കുറേ മാസങ്ങൾക്കുശേഷമാണ് സംഗതികൾ മാറിമറിയുന്നത്.
കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു സാമന്ത ട്വിറ്ററിൽ നിന്നും അക്കിനേനി എന്ന പേര് എടുത്തു മാറ്റിയത്. ഇതിനു ശേഷമായിരുന്നു ഇരുവരും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് എന്ന വാർത്ത പുറത്തുവന്നത്. പിന്നീട് അക്കിനേനി കുടുംബം നടത്തിയ പല പരിപാടികളിലും സാമന്ത പങ്കെടുത്തില്ല. അവസാനം മൂന്നു ദിവസങ്ങൾക്ക് മുൻപ് സാമന്തയും നാഗചൈതന്യയും സംയുക്തമായി പത്രക്കുറിപ്പ് പുറത്തിറക്കി ആയിരുന്നു ഇരുവരുടെയും വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.