മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് സാമന്ത. മലയാളികളുടെ വളരെ പ്രിയപ്പെട്ട ചുരുക്കം ചില അന്യഭാഷ നടിമാരിൽ ഒരാൾ. കുറച്ചു മുൻപ് ആണ് താരം വിവാഹമോചിത ആവുന്നത്. വിവാഹമോചനത്തിനുശേഷം ഇപ്പോഴിതാ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. ഇതിനിടയിൽ താരം ഒരു ഐറ്റം നമ്പറിൽ ചുവട് വച്ചിരുന്നു.
പുഷ്പ എന്ന ചിത്രത്തിലായിരുന്നു അത്. അല്ലുഅർജുനൊപ്പമായിരുന്നു താരം ചുവടുവെച്ചത്. ഇന്ത്യ എമ്പാടും ഈ ഗാനം ശ്രദ്ധനേടി. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഗാനം സൂപ്പർഹിറ്റായിരുന്നു. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും എല്ലാം ട്രെൻഡിങ് ആയിരുന്നു ഈ ഗാനം. ഇപ്പോഴിതാ താരത്തിൻ്റെ പ്രതിഫലം സംബന്ധിച്ച വാർത്തകൾ പുറത്തു വരികയാണ്. സാമന്ത പ്രതിഫലം കുത്തനെ ഉയർത്തി എന്നാണ് വാർത്തകൾ വരുന്നത്.
മൂന്നു കോടിയിൽ നിന്നും പ്രതിഫലം 5 കോടിയിലേക്ക് ഉയർത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ ഇറങ്ങിയ സിനിമകളുടെ വമ്പൻ വിജയത്തോടെയാണ് താരം പ്രതിഫലം വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ തെന്നിന്ത്യൻ സിനിമയിൽ നയൻതാരയ്ക്ക് ശേഷം ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി ആവുകയാണ് സാമന്ത. സിനിമയുടെ ബജറ്റ്, നിർമ്മാണകമ്പനി, ഇങ്ങനെയുള്ള ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് സാമന്ത പ്രതിഫലം നിശ്ചയിക്കുന്നത്.
പുഷ്പ എന്ന ചിത്രത്തിലെ ഡാൻസ് നമ്പറിന് ഏതാണ്ട് അഞ്ചു കോടി രൂപയോളം താരം പ്രതിഫലം പറ്റിയിരുന്നു എന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങൾ താരമിപ്പോൾ കൂടുതലായും തിരഞ്ഞെടുക്കുന്നുണ്ട്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിൽ നായികയാണ് താരം. നയൻതാരയാണ് ഈ ചിത്രത്തിലെ മറ്റൊരു നായിക. വിജയ് സേതുപതി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.