മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു സാമന്ത. എന്നാൽ വിവാഹമോചന ശേഷം മലയാളികൾക്ക് സാമന്തയെ ഇഷ്ടമല്ല എന്നതാണ് വസ്തുത. ഒരു പാവം യുവാവിൻ്റെ ജീവിതം സാമന്ത തകർത്തതിനു ശേഷം മലയാളികൾക്ക് ഈ നടിയെ അത്ര ഇഷ്ടമല്ല. ഇപ്പോൾ സാമന്തയുടെ പണ്ടത്തെ ഒരു വിവാദപ്രസ്താവന ആണ് വീണ്ടും മാധ്യമങ്ങളിൽ നിറയുന്നത്. കുറേ മാസങ്ങളായി സാമന്ത തന്നെ ആണ് മാധ്യമങ്ങളിൽ ചർച്ചാവിഷയം. വിവാഹമോചനവുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ എല്ലാം തന്നെ മലയാളികൾ ഇരു കൈയ്യും നീട്ടി ആയിരുന്നല്ലോ സ്വീകരിച്ചത്.
മഹേഷ് ബാബു നായകനായ സൂപ്പർ ഹിറ്റ് ചിത്രമാണ് നേനൊക്കടീൻ. കൃതി സനോൺ ആണ് ഈ ചിത്രത്തിൽ നായികയായി എത്തിയത്. ഈ സിനിമയിലെ ഒരു പോസ്റ്റർ വലിയ രീതിയിൽ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മഹേഷ് ബാബു നടന്നുപോകുമ്പോൾ ഒരു ബീച്ചിന് സൈഡിലൂടെ നടി മുട്ടിലിഴഞ്ഞ് അദ്ദേഹത്തിൻറെ കാലിൽ തൊടാൻ ശ്രമിക്കുന്നത് ആയിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. ഈ പോസ്റ്റർ വലിയ തരത്തിലുള്ള വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഒടുവിൽ ഈ വിഷയത്തിൽ പ്രതികരണവുമായി സാമന്ത തന്നെ രംഗത്തെത്തി.
പോസ്റ്റർ വളരെ മോശം പ്രവർത്തി ആയി പോയി എന്നായിരുന്നു സാമന്ത പറഞ്ഞത്. ട്വിറ്റർ വഴി ആയിരുന്നു കാരണം ഈ പ്രതികരണം നടത്തിയത്. പിന്നീട് മഹേഷ് ബാബു ആരാധകർ താരത്തിനെതിരെ ശക്തമായ ഭാഷയിൽ രംഗത്തെത്തി. വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് താരം നേരിട്ടത്. വധഭീഷണികളും ബലാൽസംഗ ഭീഷണികളും എല്ലാം ഇതിൽ ഉണ്ടായിരുന്നു. മഹേഷ് ബാബു ഫാൻസ് അവരുടെ തനി നിലവാരം കാണിച്ചു എന്ന് പറയുന്നത് ആയിരിക്കും ശരി. ഈ വിഷയം മഹേഷ് ബാബുവിനെ ഏറെ വേദനിപ്പിച്ചു. ഈ വിഷയത്തിൽ പിന്നീട് പ്രതികരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി.
“എന്നെയും ഭാര്യയേയും അടുത്ത് അറിയാവുന്ന ആളാണ് സാമന്ത. ആ പോസ്റ്ററിനെ കുറിച്ച് എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എങ്കിൽ അവൾക്ക് അത് എന്നോട് പറയാമായിരുന്നു. പകരം അത് ഓൺലൈൻ വഴി പരസ്യപ്പെടുത്തുകയാണ് അവർ ചെയ്തത്. ഞങ്ങളോട് ആ വിഷയം സംസാരിക്കാതെ അങ്ങനെ ചെയ്തത് ഒട്ടും ശരിയായില്ല” – ഇതായിരുന്നു പോസ്റ്ററിനെ ന്യായീകരിച്ചുകൊണ്ട് മഹേഷ് ബാബു നടത്തിയ പ്രതികരണം. ഇതോടെ മഹേഷ് ബാബു ഫാൻസ് ആദ്യം മുതലേ നടത്തിയിരുന്ന വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഒന്നുകൂടി ഉഷാറായി നടത്തി.