മലയാളികള്‍ ആസ്വദിച്ചിരുന്ന് കാണുന്ന പരമ്പരയാണ് സാന്ത്വനം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ മികച്ച പ്രേക്ഷക സ്വീകാര്യത തേടി മുന്നേറുകയാണ്. ഒരു കുടുംബത്തിന്റെ കഥയാണ് സീരിയല്‍ പറയുന്നതെങ്കിലും വേറിട്ട രീതിയിലാണ് ചിത്രീകരണം എല്ലാം. സീരിയല്‍ പ്രേക്ഷകരില്‍ എത്തിയിട്ട് കുറച്ചുകാലം ആയിട്ടുള്ളുവെങ്കിലും പെട്ടന്ന് തന്നെ സീരിയല്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇന്ന് സ്വാന്തനത്തിന് യൂത്തുകള്ക്കിടയിലും ആരാധകര്‍ ഏറെയാണ്.
പ്രേക്ഷകരുടെ മികച്ച പിന്തുണയാണ് സീരിയല്‍ കഥാപാത്രങ്ങള്‍ക്കും ലഭിക്കുന്നത്. ഇത് തന്നെയാണ് സാന്ത്വനത്തിന്റെ വിജയത്തിന്റെ ഒരു കാരണം. പാണ്ഡ്യന് സ്റ്റോര്‍ എന്ന തമിഴ് പരമ്പരയുടെ മലയളം പതിപ്പാണ് സാന്ത്വനം. വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് സ്വാന്തനം എത്തുന്നത്. വാനമ്പാടിയില്‍ അഭിനയിച്ചിരുന്ന ചിപ്പി സ്വാന്തനത്തിലും വലിയ റോള്‍ തന്നെയാണ് ചെയുന്നത്. തീര്‍ത്തും ഗ്രാമീണ ഭംഗി കൂട്ടിയിണക്കി കൂടിയാണ് സീരിയല്‍ ഒരുക്കിയിരിക്കുന്നത്.
ഈ പരമ്പരയില്‍ ആരാധകര്‍ ഏറെയുള്ള രണ്ട് കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. സ്ക്രീനില്‍ വന്ന് നിമിഷനേരംകൊണ്ട് തന്നെ ഈ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ പരമ്പരക്ക് പുറത്തുള്ള ശിവന്റെ ജീവിത കഥയാണ് വൈറലാവുന്നത്.
ജീവിതയാത്രയില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ച നടനാണ് സജിന്‍. നടി ഷഫ്നയാണ് സജിന്റെ ഭാര്യ. പ്രണയിച്ച് കല്യാണം കഴിച്ച ഇവര്‍ക്ക് വീട്ടുക്കാരുടെ സപ്പോര്‍ട്ട് ഉണ്ടായിരുന്നില്ല. പല അഭിമുഖങ്ങളിലും സജിന്‍ ഷഫ്നയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഷഫ്നയെ തനിക്ക് ദൈവം തന്ന ഗിഫ്റ്റ് ആണെന്നും, ഷഫ്ന വഴിയാണ് തനിക്ക് സ്വന്തനത്തില്‍ അവസരം ലഭിച്ചത് എന്നുമൊക്കെ താരം പറഞ്ഞിരുന്നു.
സ്വാന്തനത്തിന്റെ നിര്‍മ്മാതാക്കളായ ചിപ്പി ചേച്ചിയും, രഞ്ജിത്തേട്ടനുമായി ഷഫ്നയ്ക്ക് ചെറുപ്പം മുതല്‍ പരിചയമുണ്ട്. ഇതിലൂടെയാണ് സ്വന്തനത്തില്‍ ശിവനായി എത്തുന്നത്. സീരിയലിലേക്ക് ക്ഷണം വന്നപ്പോള്‍ ചെയ്യണോ വേണ്ടയോ എന്നൊരു ചിന്ത ഉണ്ടായിരുന്നു, പിന്നീട് കഥ ഇഷ്ടപ്പെട്ടിട്ടാണ് ഇതിലേക്ക് വന്നതെന്നും താരം പറയുന്നു.
അഭിനയമോഹവുമായി സജിന്‍ ഒരുപാട് അലഞ്ഞിരുന്നു. എന്നാല്‍ അന്നൊന്നും അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതിനിടെ കിട്ടിയജോലിക്കും സജിന്‍ പോയിരുന്നു. ഒടുവിലായി ഒരു കാര്‍ ഷോറൂമില്‍ സെയില്‍സ്മാനായി ജോലിക്ക് കയറുകയായിരുന്നു. ഇതിനിടെയും ചാന്‍സ് ചോദിക്കാനും, ഓഡിഷനുകളില്‍ പങ്കെടുക്കാനും താരം പോയിരുന്നു. അങ്ങനെ അവസന നിമിഷമാണ് സ്വാന്തനത്തില്‍ അവസരം ലഭിക്കുന്നത്.
സിനിമയിലൂടെയാണ് സജിന്‍ അഭിനയമേഘലയിലേക്ക് വരുന്നത്. ഇതേ സിനിമയിലെ ഹീറോ ആയിരുന്നു ഷഫ്ന. ഇവിടെ വെച്ചാണ് ഇവര്‍ പരിചയപ്പെടുന്നതും സൗഹൃദത്തില്‍ ആവുന്നതെല്ലാം പിന്നീട് അത് പ്രണയമായി മാറുകയായിരുന്നു. സജിന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍ ആയിരുന്നു ഷഫ്നയെ വിവാഹം ചെയുന്നത്. ഷഫ്നയുമായുള്ള കല്യാണം കഴിഞ്ഞിട്ട് ഇപ്പോള്‍ ഏഴു വര്‍ഷത്തോളമായി.