ഫാഷൻ ലോകത്ത് പലതരത്തിലുള്ള നൂതന ആശയങ്ങൾ വരുന്നത് ആദ്യമായിട്ടൊന്നുമല്ല. പല വെറൈറ്റി സാധനങ്ങൾ അവിടെ ലഭ്യമാണ്. ഇപ്പോൾ ഏറ്റവും വൈറലായിരിക്കുന്നത് ഉരുളകിഴങ്ങ് ചാക്ക് കൊണ്ടുള്ള പാൻ്റുകൾ ആണ്. ഇന്ത്യക്ക് പുറത്ത് ഉള്ള ഏതോ വിദേശ സ്റ്റോറിൽ ആണ് ഇത്തരത്തിൽ പാൻറ് വിൽക്കാൻ വേണ്ടി തൂക്കിയിട്ടത്.
ഒരു ഇന്ത്യൻ സ്വദേശിയാണ് ചിത്രം ട്വിറ്ററിൽ ഇട്ടത്. നിമിഷങ്ങൾക്കകം തന്നെ ചിത്രം വൈറലാവുനക ആയിരുന്നു. നിരവധി കമൻറുകൾ ആണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. രസകരമായ ഒരുപാട് കമൻറുകൾ ഈ കൂട്ടത്തിൽ ഉണ്ട്.
“വീട്ടിൽ അമ്മ കാണേണ്ട, കണ്ടാൽ നാളെമുതൽ ഇതായിരിക്കും ഇടാൻ തരുന്നത്” – എന്നാണ് ഒരു വ്യക്തി കമൻറ് ചെയ്തിരിക്കുന്നത്. “ഇത് ഏതോ പാവപ്പെട്ടവൻ തുണി ഇല്ലാത്തതുകൊണ്ട് തുന്നിയ ചാക്ക് ഡ്രസ്സ് അല്ല. പണക്കാരുടെ ഫാഷനാണ് മക്കളെ” – ഇതായിരുന്നു മറ്റൊരു വ്യക്തി നടത്തിയ കമൻറ്. ഇത്തരത്തിലുള്ള നിരവധി രസകരമായ കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.
ഇനി ഇതിൻറെ വില ആണ് ഏറ്റവും വലിയ കോമഡി. 80 ഡോളറാണ് ഈ ഡ്രസ്സിൻ്റെ വില. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 6000 രൂപ. ഇന്ത്യയിൽ ചാക്ക് വെറുതെ കിട്ടുന്ന സാധനം ആണിത്. തുന്നൽ കൂലി ഒരു നൂറു രൂപ കൊടുത്താൽ തന്നെ 5900 രൂപ ലാഭിക്കാം.