മലയാളി സൂപ്പർ താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് പോലെ തന്നെ മികച്ച നിൽക്കുന്നതാണ് ഫീൽഡിംഗ് എന്ന കാര്യത്തിലും ആർക്കും തർക്കം ഉണ്ടാവുകയില്ല. അത്രയ്ക്ക് മികച്ച രീതിയിലാണ് സഞ്ജു സാംസൺ ഫീൽഡ് ചെയ്യാറുള്ളത്. ഐപിഎൽ മത്സരങ്ങളിലും, ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ എല്ലാം തന്നെയും സഞ്ജുവിന്റെ മികവ് നാം നേരിട്ട് കണ്ടിട്ടുമുണ്ട്.
വിക്കറ്റ് കീപ്പർ ആണെങ്കിൽ പോലും സഞ്ജു രാജസ്ഥാൻ റോയൽസ് ടീമിനുവേണ്ടി കൂടുതൽ മത്സരങ്ങളിലും ഫീൽഡർ ആയിട്ടാണ് കളിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ കളിയിൽ കൊൽക്കത്ത ടീമിനെതിരെ നടന്ന കളിയിലും ഫീൽഡർ ആയിട്ടാണ് സഞ്ജു സാംസൺ കളിച്ചത്.
കൊൽക്കത്ത ടീമിലെ താരം പാറ്റ് കമ്മിൻസിനെ അമ്പരപ്പിക്കുന്ന ക്യാച്ചിലൂടെ ഔട്ട് ആക്കി ഈ മത്സരത്തിലും തന്റെ ഫീൽഡിംഗ് മികവ് സഞ്ജു വീണ്ടും പ്രകടമാക്കി.
ടോം കറൻ എന്ന ബോളർ എറിഞ്ഞ സ്ലോ ബോൾ അടിച്ച് ബൗണ്ടറി കടത്താനുള്ള ശ്രമമാണ് ഇന്നലെ സഞ്ജു തകർത്തത്. ഒരു ഉജ്ജ്വല ക്യാച്ചിൽ ആണ് ആ ബോൾ അവസാനിച്ചത്. ക്യാച്ച് എടുക്കാൻ പറ്റിയ പൊസിഷനിൽ അല്ല ഈ സമയം സഞ്ജു നിന്നിരുന്നത് എങ്കിലും സഞ്ജുവിന്റെ അമ്പരപ്പിക്കുന്ന ശ്രമത്തിനൊടുവിൽ പന്ത് കൈക്കുള്ളിൽ വന്നു വീഴുകയായിരുന്നു.
ക്യാച്ച് എടുത്തെങ്കിൽ പോലും പിന്നീട് സഞ്ജു തലകുത്തി തിരിയുകയായിരുന്നു. ഇപ്പോൾ ഇതിൽ പ്രതികരണമായി എത്തിയിരിക്കുകയാണ് സച്ചിൻ ടെണ്ടുൽക്കർ തന്നെ. “അത് എത്രത്തോളം വേദനിപ്പിക്കുന്നുണ്ടാകും എന്ന് എനിക്ക് മനസ്സിലാക്കാം. 1992 വർഷത്തിലെ ഒരു കളിക്കിടെ ഞാൻ ഇത്തരത്തിലൊരു ക്യാച്ച് എടുത്തപ്പോൾ ആ വേദന ഞാൻ അനുഭവിച്ചതാണ്”- സച്ചിൻ ട്വിറ്ററിൽ കുറിച്ചു..