മമ്മൂട്ടി നായകനായി നിസാം ബഷീര്‍ ഒരുക്കിയ ചിത്രമാണ് റോഷാക്ക്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. സിനിമ പ്രേമികള്‍ സിനിമ ഏറ്റെടുത്തുവെന്നാണ് ചിത്രത്തിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന പ്രതികരണങ്ങള്‍ പറയുന്നത്.
ചിത്രം ബോക്സ് ഓഫീസിലും കുതിക്കുകയാണ്. ഒക്ടോബര്‍ 7ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് എത്തിയിരിക്കുകയാണ്. ആദ്യ ദിനം തന്നെ ‘റോഷാക്കി’ന് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ ദിനം ‘റോഷാക്ക്’ 5.5 കോടിയിലധികം കളക്റ്റ് ചെയ്തുവെന്നാണ് ബോക്സ് ഓഫീസ് ഡാറ്റ അനലിസ്റ്റുകളായ ലെറ്റ്സ് സിനിമ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതേ പോലെ തുടര്‍ന്നുള്ള ആഴ്ചകളിലും ഉണ്ടായാല്‍ മലയാള സിനിമ റെക്കോര്‍ഡുകള്‍ മമ്മൂക്കയ്ക്ക് സ്വന്തമായിരിക്കും എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
യുകെ പൗരനായ ‘ലൂക്ക ആന്റണി’യെന്ന നിഗൂഢതയുള്ള കഥാപാത്രമായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേയ്ക്കിംഗുമാണ് ചിത്രത്തിന്റെ പ്രധാന ആകര്ഷണങ്ങള്. നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Mammootty’s latest thriller #Rorschach opens to ₹5.5cr+ worldwide. Evening and Night shows went house-full in KBO and GCC. pic.twitter.com/L8wgF7AKzO
— LetsCinema (@letscinema) October 8, 2022
ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ സഞ്ജു ശിവ്റാം, ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടേതായി റീലിസ് ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്.
ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് തിയറ്ററുകളില്‍ എത്തിക്കുന്നത്.