പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പരമ്പര ആയിരുന്നു ഉപ്പും മുളകും. സ്ക്രീനില്‍ നിന്നും മാഞ്ഞ് പോയെങ്കിലും ഇതിലെ കഥാപാത്രമെല്ലാം ആരാധകരുടെ മനസില്‍ ഇന്നും ഉണ്ട്. അപ്രതീക്ഷിതമായാണ് ഉപ്പും മുളകും നിര്‍ത്തിയത്, അപ്പോഴും തിരിച്ചു വരും എന്ന് തന്നെയാണ് പ്രേക്ഷകര്‍ കരുതിയത്. എന്നാല്‍ വൈകാതെ തന്നെ ഉപ്പും മുളകും അവസാനിപ്പിച്ചെന്ന് അറിയിക്കുകയായിരുന്നു. ഇന്നും ഉപ്പും മുളകും പോയതിന്റെ വിഷമം ആരാധകര്‍ അറിയിക്കാറുണ്ട്.
ഇതിലെ ചെറിയ കഥാപാത്രങ്ങള്‍ പോലും പ്രേക്ഷകരുടെ മനസില്‍ സ്ഥാനം പിടിച്ചിരുന്നു. ഒന്നോ രണ്ടോ തവണ സ്ക്രീനില്‍ വന്നവര്‍ പോലും ഉപ്പും മുളകിലെ അഭിനേതാവ് എന്ന രീതിയില്‍ അറിയപ്പെട്ടിട്ടുണ്ട്. ഇതില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ആയിരുന്നു ദാവണിയില്‍ അതി സുന്ദരിയായി എത്തിയ കനകം, ഉപ്പും മുളകിലും അതിഥി താരമായിട്ടാണ് വന്നു പോയതെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ കയറി കൂടാന്‍ താരത്തിനായി. രോഹിണി ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോള്‍ മോഹന്‍ലാലിനെ നേരില്‍ കണ്ടപ്പോള്‍ ഉണ്ടായ അനുഭവം ആണ് താരം പറയുന്നത്.
ചെന്നൈ എയര്‍പോര്‍ട്ട് ആണ് സ്ഥലം…. ഒരു ജാഡയും ഇല്ലാതെ ഒരു പെട്ടി സ്വയം തൂക്കി നടന്നു വരുന്ന നമ്മടെ സ്വന്തം ലാലേട്ടന്… പെട്ടെന്ന് ഒരു ഞെട്ടല്‍ ആയിരുന്നു… ഇത്രയും വലിയ മഹാ നടന്, ഇത്ര സിംപിള്‍ ? ഒരു എക്സൈറ്റ്മെന്റ് ഒരു സന്തോഷം… എന്താണ് അപ്പോള്‍ എന്റെ മനസ്സില്‍ എന്ന് പറയാന്‍ പറ്റാത്ത അവസ്ഥ… ഏതൊരാളെയും പോലെ എനിക്ക് എല്ലാവരോടും പറയണം ഞാന്‍ ശരിക്കും ലാലേട്ടനെ കണ്ടെന്ന്… അതിനു പ്രൂഫ് വേണ്ടെ? എങ്ങിനെ ചോദിക്കും ഒരു ഫോട്ടോ എടുത്തോട്ടെ എന്ന്…… ധൈര്യം സംഭരിച്ച്… രണ്ടും കല്പിച്ചു ഞാന്‍ ചോദിച്ചു.
അദ്ദേഹം നമ്മടെ ലാലേട്ടന് സ്റ്റൈലില്‍ ഒരു തല ആട്ടല്.. ദൈവമേ… ശരിക്കും സന്തോഷം തോന്നി…..അവിടെനിന്ന ഒരു ചേട്ടനോട് ഒരു ഫോട്ടോ എടുത്തു തരുമോ എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം ഫോട്ടോ ക്ലിക്ക് ചെയ്തതും ബസ് എടുത്തതും ഒരുമിച്ചായിരുന്നു.
എന്റെ പൊന്നു ചേട്ടാ ഒരു രണ്ടുമൂന്ന് ക്ലിക്ക് കൂടെ എടുക്കാം ആയിരുന്നില്ലേ? ആ ചേട്ടന് ഒരു ഒറ്റ ക്ലിക്ക് …. ആ ക്ലിക്ക് ഈ രൂപത്തില്‍ ആണ് കിട്ടിയത്.. സാരമില്ല… ഇങ്ങനെ ഒരു പിക് എങ്കിലും കിട്ടിയല്ലോ… ലാലേട്ടന് എന്ന വ്യക്തിയെ എന്ത് കൊണ്ടു എല്ലാവരും ഇഷ്ടപെടുന്നു എന്ന ചോദ്യത്തിന് ഉത്തരം അപ്പോള്‍ എനിക്ക് മനസ്സിലായി……. ഒരു ജാടയും ഇല്ലാത്ത.. സിംപിള്‍ ആയ ലാലേട്ടന് എന്നാണ് രോഹിണി പറഞ്ഞത്.