മലയാളം ബിഗ് ബോസ് സീസണ് നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. സഹമത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ റോബിന് പുറത്തുപോകേണ്ടി വന്നുവെങ്കിലും ഷോയില്‍ മറ്റൊരാള്‍ക്കും ലഭിക്കാത്ത അത്രയും ഫാന്‍ ബേസ് ആണ് താരത്തിന് ലഭിച്ചത്.
നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. താരം ഇതിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ പുതിയ സന്തോഷം അറിയിക്കുകയാണ് റോബിൻ. താൻ സംവിധായകൻ ആകാൻ പോകുന്നുവെന്നാണ് റോബിൻ പറഞ്ഞത്.
റോബിന് തന്നെയാണ് ഈ വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പങ്ക് വെച്ചത്. ചെറുതാണെങ്കിലും ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു ചിത്രമായിരിക്കും ഇതെന്നും, അതിന്റെ തിരക്കുകളിലാണ് താനിപ്പോള്‍ ഉള്ളതെന്നും റോബിന് പറയുന്നു.
ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി എന്നും റോബിന് അറിയിച്ചു.റോബിന് വിവാഹം കഴിക്കാന്‍ പോകുന്ന നടിയും അവതാരകയുമായ ആരതി പൊടി ആയിരിക്കും ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുകയെന്നും റോബിന് വെളിപ്പെടുത്തി.
തിരുവനന്തപുരം മുതല്‍ ചെന്നൈ വരെയുള്ള 800 കിലോമീറ്റര്‍ ഒരു ചിത്രത്തിനായി മുഴുവനായി കവര്‍ ചെയ്യുമെന്നും റോബിൻ പറഞ്ഞു.
തിരുവനന്തപുരം മുതല്‍ ചെന്നൈ വരെയുള്ള 800 കിലോമീറ്റര്‍ ഒരു ചിത്രത്തിനായി മുഴുവനായി കവര്‍ ചെയ്യുക എന്നത് ചിലപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായി കാണാന്‍ സാധ്യതയുള്ള ഒരു പ്രത്യേകതയാവാമെന്നും റോബിന് പറയുന്നു
സിനിമാ രംഗത്ത് ഏറെ കഷ്ടപെട്ടിട്ടുള്ള ഒരു സാധാരണക്കാരന് എന്ന നിലയില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള ശ്രമം കൂടിയാണ് ഈ ചിത്രം.
അത്കൊണ്ട് തന്നെ വെല്ലുവിളി നിറഞ്ഞ ഏതെങ്കിലും ഒരു പ്രമേയം ചെയ്യണമെന്നുണ്ടായിരുന്നു എന്നും റോബിന് വിശദീകരിച്ചു.
റോബിന്റെ സിനിമ സംവിധാന അരങ്ങേറ്റ വാർത്ത താരത്തിന്റെ ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. മലയാളത്തിന്റെ അടുത്ത ബോക്സ് ഓഫീസ് ഹിറ്റ് ആയിരിക്കും ഈ ചിത്രം എന്നാണ് ആരാധകർ പറയുന്നത്.
അതേസമയം സിനിമ അഭിനയ അരങ്ങേറ്റത്തിനും റോബിൻ ഒരുങ്ങുകയാണ്. നിർമ്മാതാവ് സന്തോഷ് കുരുവിളയുടെ സിനിമയിലൂടെ ആണ് റോബിൻ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്.