ബിഗ്ബോസ് സീസൺ 4 വഴി മലയാളികൾക്ക് സുപരിചിതമാണ് റോബിൻ രാധാകൃഷ്ണൻ .സോഷ്യൽ മീഡിയയിലും താരം സജീവമാണ്.നടിയും ബിസിനസുകാരിയുമായ ആരതി പൊടിയുമായി റോബിന് ഇഷ്ടത്തിലായി. ഇരുവരുടെയും വിവാഹം അടുത്ത മാസങ്ങളില്‍ നടക്കാനിരിക്കുകയാണ്. വിവാഹത്തീയ്യതി വരെ പ്രഖ്യാപിച്ചതിന് ശേഷം റോബിനും ആരതിയും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ വാർത്തകൾ വന്നു.ഈ സാഹചര്യത്തിലാണ് താരത്തിന്റെ പുതിയ അഭിമുഖം വൈറൽ ആവുന്നത്.ആരതി വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ പറ്റിയാണ് ആദ്യ ചോദ്യം. ‘ബിഗ് ബോസിന് മുന്‍പ് പല പരിപാടികളിലും പങ്കെടുത്തിട്ടുള്ള ആളാണ് ഞാന്‍. ആ സമയത്ത് അലറി സംസാരിക്കുന്ന സ്വഭാവം ഇല്ലായിരുന്നു. എന്നോട് ആരതി ആവശ്യപ്പെട്ടതും പതിയെ സംസാരിക്കാനാണ്. ചേട്ടാ ആലോചിച്ചിട്ട് മാത്രം സംസാരിക്കൂ എന്ന് അവള് പറഞ്ഞിട്ടുണ്ട്.
ബിഗ് ബോസിന് ശേഷം നല്കിയ അഭിമുഖങ്ങളില്‍ എല്ലാം ഞാന്‍ വിവാദങ്ങള്‍ ഉണ്ടാക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി എന്നെപ്പറ്റി വിവാദങ്ങള്‍ ഒന്നുമില്ല. അതിന് കാരണം അഭിമുഖങ്ങളില്‍ ഞാന്‍ കാര്യമായ കണ്ടന്റ് ഒന്നും കൊടുക്കാത്തത് കൊണ്ടാണ്. ഇനി പൊതുസ്ഥലത്ത് പോയി അലറി വിളിക്കത്തില്ലെന്നും ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ നല്ലൊരു വ്യക്തിയായി നില്ക്കുന്നുണ്ടെങ്കില് അതിനൊക്കെ കാരണം പൊടിയാണെന്നും റോബിന് പറയുന്നു.ആരതിയെ ‘മിസിസ് റോബിന്’ എന്ന് വിശേഷിപ്പിച്ചതിനെതിരെയും താരം സംസാരിച്ചു. അവളെ ആരതി പൊടി എന്ന് പറഞ്ഞാല്‍ മതി. മിസ്സിസ് റോബിന് അല്ല. ഞാന്‍ വരുന്നതിനു മുന്‍പേ സിനിമകളില്‍ അഭിനയിക്കുകയും ബിസിനസ് ഒക്കെ ചെയ്ത് നിന്നിട്ടുള്ള ആളാണ്. അവളെ റോബിന്റെ പേര് പറഞ്ഞ് വിശേഷിപ്പിക്കേണ്ടതില്ലെന്നും അവള് മിസ് ആരതി പൊടിയാണെന്നും അദ്ദേഹം പറയുന്നുണ്ട്.