വീഴ്ചയില്‍ തോളെല്ല് പൊട്ടിയതിനെ തുടര്‍ന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ലാലു പ്രസാദ് യാദവിനെ ഐസിയുവിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ലാലുവിന് ചികിത്സ തുടരുകയാണ്.
നിരവധി ആരോഗ്യപ്രശ്നങ്ങളുമായാണ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. തോളെല്ലിന് പൊട്ടലും കിഡ്നി രോഗവും അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ട്. ഇപ്പോള്‍ പ്രാഥമിക ചികിത്സ മാത്രമാണ് നല്‍കുന്നത്, കൂടുതല്‍ പരിശോധനക്കായി ഡല്‍ഹിയിലേക്ക് മാറ്റണമോയെന്ന് ആലോചിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.
ഭാര്യ റാബ്രിദേവിയും മക്കളായ തേജ് പ്രതാപ് യാദവും തേജസ്വി യാദവും ലാലുവിനൊപ്പം ആശുപത്രിയിലുണ്ട്. മുന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ റാബ്രിദേവിക്ക് അനുവദിച്ച വസതിയില്‍വച്ചാണ് ലാലുവിന് പരുക്കേറ്റത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ചികിത്സാ ആവശ്യാര്‍ഥമാണ് ജാമ്യത്തിലിറങ്ങിയത്. കിഡ്നി മാറ്റിവയ്ക്കുന്നതിനായി സിംഗപ്പൂരിലേക്ക് പോകാന്‍ അദ്ദേഹത്തിന് ജാര്‍ഖണ്ഡ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.